തിരുവനന്തപുരം രാജിവെക്കേണ്ടത് ധനമന്ത്രിയല്ല ചെന്നിത്തലയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കോഴ വാങ്ങിയെന്ന ആരോപണം ചെന്നിത്തലയ്‌ക്കെതിരെയാണുള്ളതെന്നും വിജയരാഘവന്‍ പറഞ്ഞു. കെ എസ്എഫ് ഇ വിവാദം അടഞ്ഞ അധ്യായമാണെന്നും ധനമന്ത്രി രാജിവെക്കേണ്ട സാഹചര്യമില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"കെഎസ്എഫ് ഇയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള പരിശോധനകളും നിയന്ത്രണങ്ങളും നിലവിലുള്ളതാണ്. വിജിലന്‍സ് പരിശോധനയുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ വന്നു. ധനമന്ത്രി ഒരു അഭിപ്രായം പറഞ്ഞു. മറ്റഭിപ്രായങ്ങളും ഉണ്ടായി. ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരുമിച്ച് ചര്‍ച്ച നടത്തിയിട്ടില്ല". ഒരുമിച്ചിരുന്ന് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള അഭിപ്രായം പിന്നീട് പറയുമെന്നും വിജയരാഘവന്‍ പറഞ്ഞു.
content highlights: A Vijayaraghavan Press meet