തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസ് പ്രതിയുടെ വീട്ടില്‍നിന്ന് ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തില്‍ വിചിത്രവാദവുമായി എല്‍ ഡി എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍.

ഉത്തരമെഴുതാത്ത കടലാസിനെയാണ് മാധ്യമങ്ങള്‍ ഉത്തരക്കടലാസെന്നു പറയുന്നത്. അതിന് വെള്ളക്കടലാസിന്റെ വിലയേ ഉള്ളൂ- വിജയരാഘവന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

പിടിച്ചെടുത്തുവെന്ന് പറയുന്ന സീലില്‍ അക്ഷരങ്ങള്‍ നേരെയാണെന്നും സാധാരണ സീലില്‍  തിരിച്ചാണെഴുതുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

content highlights: a vijayaraghavan on seizure of seal from university college case accused's home