തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് ഏകനായി വന്ന് ഏകനായി മടങ്ങിയെന്ന് സി.പി.എം. ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍. ചെറിയാന്‍ ഫിലിപ്പ് ഇടത് സഹയാത്രികനാണ്. എന്നാല്‍ പാര്‍ട്ടി അംഗമല്ല. ഇപ്പോള്‍ കോണ്‍ഗ്രസ് അംഗമായി മാറിയെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

രാജ്യസഭാ സീറ്റ് നല്‍കാന്‍ നിശ്ചിയിച്ചിരുന്നോ എന്ന് തനിക്കറിയില്ല. സഹയാത്രികര്‍ നല്‍കുന്ന പിന്തുണയ്ക്ക് സിപിഎമ്മിന് നന്ദിയുണ്ട്. 

മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ച് ചെറിയാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ല. കോണ്‍ഗ്രസില്‍ ചേരുമ്പോള്‍ പറയുന്ന അഭിപ്രായമായി അതിനെ കണ്ടാല്‍ മതിയെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

Content Highlights: A Vijayaraghavan on Cherian Philip congress entry