ഫോട്ടോ: മാതൃഭൂമി
കണ്ണൂര്‍: സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയായി തുടരും. മൂന്നാം തവണയാണ് യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. കേരളത്തില്‍ നിന്ന് എ വിജയരാഘവനെ സിപിഎം പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുത്തു. സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് ഇത്തവണ കേരളത്തില്‍ നിന്ന് നാല് പുതുമുഖങ്ങളാണ് എത്തുന്നത്. കെഎന്‍ ബാലഗോപാല്‍, പി സതീദേവി, പി രാജീവ്, സിഎസ് സുജാത എന്നിവരാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍.
പി.കരുണാകരന്, വൈക്കം വിശ്വന് എന്നിവരാണ് സി.സിയില്‍ സ്ഥാനമൊഴിയുന്ന മലയാളികള്‍. അവരുടെ പകരക്കാരാണ് ബാലഗോപാലും രാജീവും. എംസി ജോസഫൈനായിരുന്നു ഒഴിയുന്ന മറ്റൊരു അംഗം. ഇവര്‍ക്ക് പകരമായി കേന്ദ്രകമ്മിറ്റിയിലെ വനിതാ പ്രാതിനിധ്യം കൂട്ടുന്നതിന്റെ ഭാഗാമായാണ് പി സതീദേവിയേയും സിഎസ് സുജാതയേയും തിരഞ്ഞെടുത്തത്.
കേരളത്തില്‍ നിന്നുള്ള നാല് പേരുള്‍പ്പെടെ 17 പുതുമുഖങ്ങളാണ് കേന്ദ്രകമ്മിറ്റിയിലെത്തിയിരിക്കുന്നത്. എ വിജയരാഘവനെ കൂടാതെ കിസാന്‍സഭ ദേശീയ പ്രസിഡന്റ് അശോക് ധാവ്ളെ,രാമചന്ദ്ര ദോംഎന്നിവരാണ് പി.ബിയിലെ മറ്റ് പുതുമുഖങ്ങള്‍.
ബാംഗാളില്‍ നിന്നുള്ള രാമചന്ദ്ര ദോം പോളിറ്റ് ബ്യൂറോയിലെ ആദ്യ ദളിത് അംഗമാണ്.
Content Highlights: A Vijayaraghavan elected to CPIM Politburo, four new faces in Central committee from Kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..