എ.വിജയരാഘവൻ | ഫോട്ടോ: സതീഷ് കുമാർ കെ.ബി. മാതൃഭൂമി
തിരുവനന്തപുരം: ഖുര്‍ആന്‍ കളളക്കടത്തിന് ഉപയോഗിക്കുന്നുവെന്ന് പറയുന്നത് നീചമായ പ്രചാരണമെന്ന് എല്‍.ഡി.എഫ്.കണ്‍വീനര്‍ എ.വിജയരാഘവന്‍. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും കളളപ്രചാരണം തുറന്നുകാട്ടുമെന്നും മന്ത്രി കെ.ടി.ജലീലിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുളള ശ്രമം അംഗീകരിക്കില്ലെന്നും എല്‍.ഡി.എഫ്. കണ്‍വീനര്‍ പറഞ്ഞു.
നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണക്കടത്ത് നടത്തിയവരെ കുറിച്ചും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഗുണഭോക്താക്കളെയും കണ്ടെത്തുന്നതിനും വേണ്ടിയുമുളള അന്വേഷണമാണ് നടക്കുന്നത്. ആ അന്വേഷണത്തെ വഴിതെറ്റിച്ച് യു.ഡി.എഫും ബി.ജെ.പിയും, വിശേഷിച്ച് മുസ്ലീംലീഗും ഖുര്‍ആന്‍ വഴി കളളക്കടത്ത് നടത്തിയെന്ന ആക്ഷേപം ഉന്നയിച്ചിരിക്കുകയാണ്. ഒരു മതഗ്രന്ഥം കളളക്കടത്തിന് ഉപയോഗിച്ചു എന്നാണ് ആക്ഷേപം. വസ്തുതാരഹിതമായ ഒരു ആരോപണമാണിത്. വിജയരാഘവന്‍ പറഞ്ഞു.
കോടിയേരി പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തെ കുറിച്ചുളള ചോദ്യത്തിന് രാഷ്ട്രീയലാഭത്തിന് വേണ്ടി വിശുദ്ധ ഖുര്‍ആനെ കളളക്കടത്തിന് വേണ്ടി ഉപയോഗിക്കുന്ന വസ്തുവാണ് എന്ന് പ്രചരിപ്പിക്കുകയും അതിന് വേണ്ടി സമരം ചെയ്യുകയും ചെയ്യുന്നവരെ തുറന്നുകാണിക്കുക എന്നുളളത് സ്വാഭാവികമായ രീതിയാണെന്നായിരുന്നു വിജയരാഘവന്റെ മറുപടി. പാര്‍ട്ടി മുഖപത്രത്തില്‍ സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എഴുതിയ ലേഖനത്തില്‍ സര്‍ക്കാരിനെ ഇകഴ്ത്തുന്നതിനായി പുണ്യഗ്രന്ഥമായ ഖുര്‍ആനെ പോലും രാഷ്ട്രീയകളളക്കളിക്കായി ഉപയോഗിക്കുന്നതായി ആരോപിച്ചിരുന്നു.
മുസ്ലീംലീഗ് കേരള രാഷ്ടട്രീയത്തില്‍ വഹിക്കുന്ന പങ്ക് അന്ത്യന്തം പ്രതിലോമപരമാണെന്നും ഹിന്ദുവര്‍ഗീയ വാദത്തിന് വളരാന്‍ ഇത് സഹായകരമാകുമെന്നും വിജയരാഘവന്‍ കുററപ്പെടുത്തി. ലീഗിന്റെ നിലപാടുകള്‍ക്ക് യു.ഡി.എഫ് പൂര്‍ണപിന്തുണ നല്‍കിപ്പോരുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കസ്റ്റംസ് മന്ത്രിയെ ചോദ്യം ചെയ്യുമെന്നതിനെ കുറിച്ചുളള ചോദ്യത്തിന് അന്വേഷ ഏജന്‍സികള്‍ക്ക് ആരേയും ചോദ്യം ചെയ്യാമെന്നായിരുന്നു വിജയരാഘവന്റെ മറുപടി. ജലീലില്‍ രാജിവെക്കേണ്ട യാതൊരാവശ്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: A.Vijaraghavan reacts against Muslim league's allegation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..