ചര്‍ച്ചയ്ക്ക് തയ്യാര്‍;അനുകൂല നടപടി മാത്രമാണ് ആവശ്യം-എ.വി.ഗോപിനാഥ്


എ വി ഗോപിനാഥ് പാലക്കാട് മാധ്യമങ്ങളോട് പ്രതികരിക്കുന്നു | Screengrab : Mathrubhumi News Video

പാലക്കാട്: ഐ ഗ്രൂപ്പുകാരനോ എ ഗ്രൂപ്പുകാരനോ വേണ്ടിയുള്ളതല്ല മറിച്ച് എല്ലാ ഗ്രൂപ്പുകാര്‍ക്കും വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്ന് പാലക്കാട്‌ മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ്. കലാപക്കൊടി ഉയര്‍ത്തിയതിനെ തുടര്‍ന്ന് എ വി ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ്‌ കെ സുധാകരന്‍ എത്താനിരിക്കെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പ്രത്യേക ഗ്രൂപ്പില്ലാത്ത പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.

എ വി ഗോപിനാഥിന്റെ വിമതനീക്കത്തിനെതിരെ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ കെപിസിസി ഒരുക്കിയ തിരക്കഥയുടെ ഭാഗമാണോ തന്നെ അവഗണിക്കുന്നതായി സി വി ബാലചന്ദ്രന്‍ ഉയര്‍ത്തിയ ആരോപണമെന്ന ചോദ്യത്തിന് തന്റെ നീക്കത്തിന് തടയിടാന്‍ ഇത്രയും കാലം ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും തിരക്കഥയൊരുക്കിയവര്‍ നിരാശപ്പെടേണ്ടി വരുമെന്നും ഗോപിനാഥ് പറഞ്ഞു.

എല്ലാവരുടേയും പ്രശ്‌നം പരിഹരിക്കണമെന്നും തഴയപ്പെടുന്നതായുള്ള ആരോപണം കെപി സിസി പരിശോധിച്ച് അനുകൂലമായ നടപടി സ്വീകരിക്കണമെന്നും ഗോപിനാഥ് ആവശ്യപ്പെട്ടു. കെ സുധാകരനുമായുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പെട്ടെന്ന് തീരുമാനങ്ങള്‍ കൈക്കൊള്ളരുതെന്ന ആവശ്യം മാത്രമാണ് തനിക്കുള്ളതെന്നും എ വി ഗോപിനാഥ് അറിയിച്ചു. ഇപ്പോഴുള്ള ഗുരുതരമായ പ്രശ്‌നം പരിഹരിക്കാന്‍ കെപിസിസി തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented