അതിഥി തൊഴിലാളികൾ. Photo: Mathrubhumi Archives
തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ നിലവില്‍ 20788 ക്യാമ്പുകളിലായി 360753 അതിഥി തൊഴിലാളികള്‍ താമസിക്കുന്നുണ്ടെന്ന് ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ഐ.എ.എസ്. വ്യക്തമാക്കി. ഏപ്രില്‍ 26 വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്.
ലേബര്‍ ക്യാമ്പ് കോഓര്‍ഡിനേറ്റര്‍മാരായ അതാത് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും ജില്ലാ ലേബര്‍ ഓഫീസര്‍മാരും ഏപ്രില്‍ 26-ന് 188 ക്യാമ്പുകള്‍ സന്ദര്‍ശിച്ചതായി ലേബര്‍ കമ്മീഷണര്‍ വ്യക്തമാക്കി.
തൊഴിലാളികള്‍ക്ക് ആവശ്യമായ കുടിവെള്ളം, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം മുതലായവ ഉറപ്പ് വരുത്തിയിട്ടുള്ളതായും ജില്ലാ ഭരണകൂടം മുഖേന ഏര്‍പ്പെടുത്തിയ കമ്മ്യൂണിറ്റി കിച്ചണ്‍ വക ഭക്ഷണം വിതരണം ചെയ്തിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനമൊട്ടാകെ തൊഴില്‍ വകുപ്പിലെ ഉദ്യോസ്ഥര്‍ക്ക് ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നും ഏപ്രില്‍ 26 വരെ ലഭിച്ച 12670 പരാതികളും ഏപ്രില്‍ 27 വരെ ലഭിച്ച 178 പരാതികളുമടക്കം ആകെ 12848 പരാതികളാണ് നിലവിലുള്ളത്.
ഇതില്‍ ഏപ്രില്‍ 26-ന് ലഭിച്ച 178 പരാതികളില്‍ 147 എണ്ണവും പരിഹരിക്കപ്പെട്ടിട്ടുള്ളതായും ബാക്കിയുള്ള പരാതികളില്‍ തുടര്‍നടപടി സ്വീകരിച്ചുവരികയാണെന്നും ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.
content highlight: a total of 360753 migrant labourers are living in 20788 camps in kerala says labour commissioner
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..