തേങ്ങയിടുന്നതിനിടെ വൈദ്യുതലൈനില്‍ തോട്ടിതട്ടി ഷോക്കേറ്റ് സംസ്ഥാന കബഡിതാരം മരിച്ചു


ഫിലിപ്പ് ആൽവിൽ പ്രിൻസ്

കൊഴിഞ്ഞാമ്പാറ: ബന്ധുവീട്ടിലെത്തി തേങ്ങയിടുന്നതിനിടെ തോട്ടി വൈദ്യുതലൈനില്‍ തട്ടി കബഡിതാരം ഷോക്കേറ്റ് മരിച്ചു. കൊഴിഞ്ഞാമ്പാറ എരുത്തേമ്പതി പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ ലാസറിന്റെയും ജപമാല മേരിയുടെയും മകന്‍ ഫിലിപ്പ് ആല്‍വില്‍ പ്രിന്‍സ് (27) ആണ് മരിച്ചത്.

സംസ്ഥാന സീനിയര്‍ കബഡിടീമിലെ അംഗവും കോയമ്പത്തൂര്‍ രാമകൃഷ്ണകോളജില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍വിഭാഗം അവസാനവര്‍ഷ വിദ്യാര്‍ഥിയുമാണ്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വാളയാര്‍ അട്ടപ്പള്ളത്ത് ബന്ധുവായ റീത്ത തന്‍സിലാസിന്റെ വീട്ടിലെ പറമ്പിലായിരുന്നു അപകടം.

മുളകൊണ്ട് നിര്‍മിച്ച തോട്ടികൊണ്ട് തേങ്ങ പറിക്കുന്നതിനിടെ, കഞ്ചിക്കോട് സബ്‌സ്റ്റേഷനില്‍നിന്നും മലബാര്‍ സിമന്റ്്സ് കമ്പനിയിലേക്ക് പോകുന്ന 64 കെ.വി. ലൈനില്‍ തട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഷോക്കേറ്റ് തെറിച്ചുവീണ ഫിലിപ്പിനെ കഞ്ചിക്കോട് അഗ്‌നിരക്ഷാസേന ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-ന് എരുത്തേമ്പതി സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് സെമിത്തേരിയില്‍. ഫിലിപ്പന്റെ സഹോദരി: നിത്യാ ലെന്‍സി.

Content Highlights: A state kabaddi player died-electric shock

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


rohit sharma

1 min

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലി തിരിച്ചെത്തി, ബുംറയില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented