എ. സമ്പത്ത്| Photo: Mathrubhumi
തിരുവനന്തപുരം: ഡല്‍ഹിയില്‍ സര്‍ക്കാര്‍ പ്രതിനിധിയായി നിയമിച്ചിരുന്ന എ. സമ്പത്തിനും അദ്ദേഹത്തിന്റെ ഓഫീസിനുമായി 20 മാസംകൊണ്ട് ചെലവിട്ടത് 7.26 കോടി. 2019-20 സാമ്പത്തികവര്‍ഷം 3.85 കോടിയും 2020-21 ല്‍ 3.41 കോടിയും ചെലവഴിച്ചതായി നിയമസഭയില്‍ ധനമന്ത്രി നല്കിയ ബജറ്റ് രേഖകള്‍ സൂചിപ്പിക്കുന്നു. കോവിഡ് കാലത്ത് തിരുവനന്തപുരത്ത് വീട്ടിലായിരുന്നപ്പോഴും അദ്ദേഹത്തിന് ആനുകൂല്യങ്ങള്‍ നല്‍കിയത് വിവാദമായിരുന്നു.
എ. സമ്പത്ത് ശമ്പളമായികൈപ്പറ്റിയത് 14.18 ലക്ഷം
തിരുവനന്തപുരം: എ. സമ്പത്ത് ഡല്‍ഹിയില്‍ സര്‍ക്കാര്‍ പ്രതിനിധിയായിരിക്കെ 2019 ഓഗസ്റ്റ് മുതല്‍ 2021 ജൂണ്‍വരെ 14,18,244 രൂപ ശമ്പളമായി കൈപ്പറ്റിയെന്ന് ധനവകുപ്പ്. 4.62 കോടി കൈപ്പറ്റിയെന്ന പ്രചാരണം തെറ്റാണെന്ന് വകുപ്പ് അറിയിച്ചു.
യാത്രാബത്തയായി ഇക്കാലയളവില്‍ 8,51,952 രൂപയും മെഡിക്കല്‍ ആനുകൂല്യമായി 4150 രൂപയുമാണ് പ്രത്യേകപ്രതിനിധി കൈപ്പറ്റിയത്. ബജറ്റ് രേഖകളില്‍ 7.26 കോടി ചെലവ് സൂചിപ്പിച്ചിട്ടുള്ളത് ജീവനക്കാരുടെ വേതനം അടക്കം മൊത്തം ഓഫീസ് ചെലവുകളാണ്.
ചെലവ് ഇങ്ങനെ
ശമ്പള ഇനത്തിൽ ആകെ............ 4.62 കോടി
ദിവസവേതനം............ 23.45 ലക്ഷം
യാത്രച്ചെലവുകള്‍.......19.45 ലക്ഷം
ഓഫിസ് ചെലവ്.......... 1.13 കോടി
ആതിഥേയ ചെലവ്....... 1.71 ലക്ഷം
വാഹന അറ്റകുറ്റപ്പണി... 1.58 ലക്ഷം
മറ്റുചെലവുകള്‍........... 98.39 ലക്ഷം
ഇന്ധനം............................6.84 ലക്ഷം
Content Highlights: A Sampath special representative in delhi 7.26 crores
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..