ബസ് ഹമ്പ് ചാടുന്നതിനിടെ തുറന്നുവെച്ച വാതിലിലൂടെ തെറിച്ചുവീണ യാത്രക്കാരന്‍ മരിച്ചു


ബസിന്റെ വാതില്‍ തുറന്നനിലയില്‍ കെട്ടിവെച്ചിരിക്കുകയായിരുന്നു

ടി.പി. ജോൺസൺ

ആലത്തൂര്‍: സ്വകാര്യബസ് ഹമ്പ് ചാടുന്നതിനിടെ അടയ്ക്കാത്ത വാതിലിലൂടെ തെറിച്ചുവീണ യാത്രക്കാരന്‍ മരിച്ചു. എരിമയൂര്‍ ചുള്ളിമട തേക്കാനത്ത് വീട്ടില്‍ ടി.പി. ജോണ്‍സനാണ് (54) മരിച്ചത്. വെള്ളിയാഴ്ചരാവിലെ എട്ടേമുക്കാലോടെ ദേശീയപാതയുടെ സര്‍വീസ് റോഡില്‍ എരിമയൂര്‍ ഗവ. എച്ച്.എസ്.എസ്സിന് സമീപത്തായിരുന്നു സംഭവം. കണ്ണനൂരില്‍ സ്വകാര്യ സ്റ്റീല്‍ ഫര്‍ണിച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ജോണ്‍സണ്‍ എരിമയൂര്‍ മേല്‍പ്പാലത്തിന് താഴെയുള്ള ബസ് സ്റ്റോപ്പില്‍നിന്നാണ് ജോലിക്ക് പോകാനായി ബസില്‍ കയറിയത്.

സ്റ്റോപ്പില്‍നിന്ന് 200 മീറ്റര്‍ മുന്നിലുള്ള ഹമ്പ് ചാടുമ്പോള്‍ ആടിയുലഞ്ഞ ബസില്‍നിന്ന് ജോണ്‍സണ്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പിന്നിലെ ചവിട്ടുപടിക്ക് സമീപമായിരുന്നു ഇദ്ദേഹം നിന്നത്. ബസിന്റെ വാതില്‍ തുറന്ന് കെട്ടിവെച്ചിരിക്കുകയായിരുന്നു. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെ മരിച്ചു.

അച്ഛന്‍: പരേതനായ പൗലോസ്. അമ്മ: മേരി. ഭാര്യ: മിനി (തുന്നല്‍ജോലി). മക്കള്‍: ജോസ്മി, ജോമോള്‍ (ബി.എഡ്. വിദ്യാര്‍ത്ഥി, മരിയന്‍ കോളേജ്, കൊടുവായൂര്‍), ജോസ്ന (ബിരുദവിദ്യാര്‍ഥി, മേഴ്സി കോളേജ്, പാലക്കാട്). മരുമകന്‍: വിപിന്‍ ഇരുമ്പകച്ചോല (ഗള്‍ഫ്). സഹോദരങ്ങള്‍: മേരി, ഷൈജ, പരേതനായ വര്‍ഗീസ്.

പാലക്കാട്-പഴയന്നൂര്‍ റൂട്ടിലോടുന്ന സ്വകാര്യബസിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും പേരില്‍ നരഹത്യയ്ക്ക് ആലത്തൂര്‍ പോലീസ് കേസെടുത്തു. മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ശനിയാഴ്ച രണ്ടിന് ആലത്തൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ പള്ളി സെമിത്തേരിയില്‍.

Content Highlights: A passenger died after falling through an open door while the bus was jumping the hump


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented