എരുമേലി: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുമെന്ന വാര്‍ത്തകള്‍ തള്ളി എ.പദ്മകുമാര്‍. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കുമെന്നും പദ്മകുമാര്‍ പറഞ്ഞു. എരുമേലിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് പദ്മകുമാര്‍ രാജിക്കാര്യത്തില്‍ പ്രതികരിച്ചത്. 

തന്റെ രാജിയെ കുറിച്ച് ഒരു മാധ്യമം നിരന്തരമായി വാര്‍ത്തകള്‍ നല്‍കുന്നുണ്ടെന്നും അത് ചിലരുടെ മനസിലെ സ്വപ്‌നമാണെന്നും പദ്മകുമാര്‍ പറഞ്ഞു. സ്വപ്‌നം കാണാന്‍ കേന്ദ്രസര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തിയില്ലാത്തതു കൊണ്ട് ആര്‍ക്കും എത്ര വേണമെങ്കിലും സ്വപ്‌നം കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2019 നവംബര്‍ 14 നാണ് തന്റെ പ്രസിഡന്റ് സ്ഥാനകാലാവധി അവസാനിക്കുന്നതെന്നും അത് വരെ താന്‍ തന്നെ തുടരുമെന്നും പദ്മകുമാര്‍ വ്യക്തമാക്കി.

Content Highlights: A Padmakumar declines his resignation as Devaswom Board, Sabarimala, Sabarimala Women Entry Protest