കൊല്ലത്ത് തമിഴ്‌നാട് സ്വദേശിയെ തലക്കടിച്ച് കൊലപ്പെടുത്തി; സുഹൃത്ത് പിടിയിൽ


1 min read
Read later
Print
Share

Photo: Mathrubhumi

കൊല്ലം: നീണ്ടകരയില്‍ തമിഴ്‌നാട് സ്വദേശിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്തി. നിർമാണത്തൊഴിലാളിയായ മഹാലിംഗം (54) എന്നയാളെയാണ് ഉറക്കത്തിനിടെ തലയ്ക്കടിച്ചു കൊന്നത്. സംഭവത്തില്‍ കോട്ടയം കറുകച്ചാല്‍ താഴത്തുപറമ്പില്‍ ബിജുവിനെ ചവറ പോലീസ് കസ്റ്റഡിയിലെടുത്തു.

നീണ്ടകര പുത്തന്‍തുറയില്‍ നിര്‍മാണത്തിലിരിക്കുന്ന ക്ഷേത്രത്തിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു തമിഴ്‌നാട് സ്വദേശായായ മഹാലിംഗം. ഇയാളെ വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ബിജു തലയില്‍ കമ്പിവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സ്ഥലത്ത് നിര്‍മാണ തൊഴിലാളികളായി പ്രവര്‍ത്തിക്കുകയായിരുന്നു ഇരുവരും.

കഴിഞ്ഞദിവസം രാത്രി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നതായി പറയുന്നു. പുലര്‍ച്ചെ മഹാലിംഗത്തിന്‍റെ തലയ്ക്കടിച്ച ശേഷം ബിജു തന്നെ ആംബുലന്‍സ് ജീവനക്കാരനെ വിളിച്ച് സുഹൃത്ത് പരിക്കേറ്റ് കിടക്കുന്നതായി അറിയിച്ചു. ആംബുലന്‍സ് ജീവനക്കാര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ മഹാലിംഗം കൊല്ലപ്പെട്ടതായി മനസ്സിലാക്കി. തുടര്‍ന്ന് അവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

Content Highlights: a native of tamil nadu was killed by his friend in kollam

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mv govindan

1 min

'ഒറ്റുകൊടുക്കരുത്, ഒറ്റക്കെട്ടായി നില്‍ക്കണം'; കരുവന്നൂര്‍ കേസില്‍ എം.വി ഗോവിന്ദന്റെ താക്കീത്

Sep 24, 2023


mv govindan

'സുരേഷ് ഗോപി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് വീടുവാടകക്കെടുത്ത് താമസം തുടങ്ങി'; ഇ.ഡിക്കെതിരേ ഗോവിന്ദൻ

Sep 23, 2023


ANTONY

1 min

അനിലിന്റെ രാഷ്ട്രീയ സ്വപ്‌നത്തിന് ആന്റണി അവസരം നല്‍കിയില്ല,ബിജെപിയോട് ഇപ്പോള്‍ വിരോധമില്ല-എലിസബത്ത്

Sep 23, 2023


Most Commented