ഇതുവരെ മിഡ്ഫീല്‍ഡര്‍, ഇനി റഫറി


സഭയില്‍ ഇരുപക്ഷത്തിനും തുല്യപരിഗണന നല്‍കുമെന്ന് ഷംസീര്‍

എ.എൻ. ഷംസീർ മകൻ ഇസാനും ഭാര്യ ഡോ. സഹലയ്ക്കുമൊപ്പം

കണ്ണൂര്‍: ''ഇത്രയുംനാള്‍ മിഡ് ഫീല്‍ഡ് കളിക്കാരനായ ഞാന്‍ ഇനി റഫറിയുടെ റോളിലാണ്. റഫറിയാകുമ്പോള്‍ പക്ഷംചേരാന്‍ പറ്റില്ല. റഫറിയുടെ റോളിലും ശോഭിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. നിയമസഭയില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തുല്യപരിഗണന നല്‍കും. പക്ഷം ചേരില്ല''- നിയുക്ത നിയമസഭാസ്പീക്കര്‍ എ.എന്‍. ഷംസീര്‍ 'മാതൃഭൂമി'യോട് പറഞ്ഞു.

നിയമസഭയിലെ സി.പി.എമ്മിന്റെ മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളെന്ന നിലയില്‍ പ്രതിപക്ഷത്തുനിന്നുള്ള ആക്രമങ്ങളെ ശക്തമായി പ്രതിരോധിക്കേണ്ടിവന്നിട്ടുണ്ട്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ വിശ്വാസത്തിലെടുത്ത് സഭ നടത്താനാണ് ഉദ്ദേശിക്കുന്നത്.

പി. ശ്രീരാമകൃഷ്ണന്‍, എം.ബി. രാജേഷ് എന്നിവര്‍ സ്പീക്കറായ സഭയിലാണ് പ്രവര്‍ത്തിച്ചത്. സ്പീക്കര്‍ എന്നനിലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയവരാണ് ഇരുവരും. നിയമസഭാംഗങ്ങള്‍ക്കുള്ള തുടര്‍വിദ്യാഭ്യാസം വിപുലപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്. ഓര്‍ഡിനന്‍സുകള്‍ കുമിഞ്ഞുകൂടാതെ വേഗത്തില്‍ നിയമമാക്കണമെന്നാണ് താത്പര്യം- അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയേല്‍പ്പിച്ച പുതിയ ചുമതലയേല്‍ക്കുമ്പോള്‍ രക്ഷിതാവിന്റെയും രാഷ്ട്രീയഗുരുവിന്റെയും സ്ഥാനത്തുള്ള കോടിയേരി ബാലകൃഷ്ണന്‍ ആശുപത്രിയില്‍ കഴിയുന്നതിന്റെ സങ്കടവും ഷംസീര്‍ പങ്കുവെച്ചു.

''ഷംസീറിന്റെ ഏറ്റവും വലിയ വിമര്‍ശക താന്‍തന്നെയാണെന്ന് ഭാര്യ ഡോ. സഹല പറഞ്ഞു. നിയമസഭാപ്രസംഗങ്ങളും ചാനല്‍ ചര്‍ച്ചകളും ശ്രദ്ധിച്ചുകേട്ട് വിമര്‍ശിക്കും. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ പഠിക്കുമ്പോഴാണ് ഷംസീറിനെ പരിചയപ്പെടുന്നത്. പരിചയം പ്രണയമായി വളര്‍ന്നു. അദ്ദേഹത്തിന്റെ നര്‍മബോധമാണ് തന്നെ ആകര്‍ഷിച്ചതെന്നും ഡോ. സഹല പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസില്‍ താത്കാലിക അധ്യാപികയാണ് അവര്‍.

എ.എന്‍. ഷംസീര്‍

തലശ്ശേരിയിലെ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള തറവാട്ടില്‍ ജനനം. പിതാവ് കോമത്ത് ഉസ്മാന്‍, ഉമ്മ സറീന. മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനായിരുന്ന ഉസ്മാന്‍ ഒരുവര്‍ഷം മുമ്പാണ് മരിച്ചത്. തലശ്ശേരിയില്‍ ബിസിനസുകാരനായ ഷാഹിര്‍, ആമിന എന്നിവര്‍ സഹോദങ്ങള്‍. നരവംശശാസ്ത്രത്തിലും നിയമത്തിലും ബിരുദാനന്തര ബിരുദധാരിയാണ് 45-കാരനായ ഷംസീര്‍.

Content Highlights: A.N Shamseer Kerala Assembly CPM


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented