Screengrab | Mathrubhumi news
പതനംതിട്ട: പത്തനംതിട്ട നഗരത്തില്‍ വന്‍ തീപ്പിടിത്തം. നഗരത്തിലെ മുനിസിപ്പല്‍ കോംപ്ലക്സിന് എതിര്‍വശത്തുള്ള നാലു കടകളിലാണ് തീപിടിച്ചത്. എ വണ്‍ ചിപ്സ് എന്ന ബേക്കറിക്കാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് സമീപത്തെ നാലു കടകളിലേക്ക് തീ പടര്‍ന്നു. രണ്ട് ബേക്കറികളും ഒരു ചെരുപ്പുകടയും മൊബൈല്‍ ഷോപ്പുമാണ് അഗ്നിക്കിരയായത്. ഇതില്‍ മൂന്നു കടകള്‍ പൂര്‍ണമായും കത്തിനശിച്ചു.
ഉച്ചയ്ക്ക് 1.30-നാണ് സംഭവം. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ ആളിപ്പടർന്നതോടെ ബേക്കറിയുടെ പാചകപ്പുരയിലുണ്ടായിരുന്ന മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. ഇതോടെ തീ വന്‍തോതില്‍ വ്യാപിക്കുകയായിരുന്നു.
സ്ഫോടനത്തില്‍ ഗ്യാസ് സിലിണ്ടറുകള്‍ ഏകദേശ് 50 മീറ്റര്‍ ദൂരത്തേക്ക് തെറിച്ചുവീണു. റോഡിന്റെ എതിര്‍വശത്തേക്കാണ് ഇവ തെറിച്ചുവീണത്. ഇതില്‍ ഒരാള്‍ക്ക് പരിക്കുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീപ്പിടിത്തത്തില്‍ വലിയ നാശനഷ്ടങ്ങളാണ് കടകള്ക്കുണ്ടായിട്ടുള്ളത്. മുന്‍കരുതലിന്റെ ഭാഗമായി സമീപത്തെ കടകളിലെ സാധനങ്ങള്‍ മാറ്റിയിട്ടുണ്ട്.
Content Highlights: a massive fire broke out in pathanamthitta, four shops caught fire
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..