ദൂരം രണ്ടുകിലോമീറ്റര്‍; കത്ത് കിട്ടിയത് ഏഴാം ദിവസം


പഴയങ്ങാടി പോസ്റ്റ് ഓഫീസിൽ കത്ത് പോസ്റ്റ് ചെയ്തത് നവംബർ ഏഴിന്, പഴയങ്ങാടി ആർ.എസ്. പോസ്റ്റ് ഓഫീസിൽ കിട്ടിയ തീയതി നവംബർ 14

പഴയങ്ങാടി: പഴയങ്ങാടി തപാേലാഫീസില്‍നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയുള്ള പഴയങ്ങാടി ആര്‍.എസ്. തപാല്‍ ഓഫീസിന്റെ പരിധിയിലേക്ക് അയച്ച പൊതുയോഗ നോട്ടീസ് കിട്ടിയത് കത്തയച്ചതിന്റെ ഏഴാം ദിവസം. അപ്പോഴേക്കും പരിപാടി കഴിഞ്ഞിരുന്നു. പഴയങ്ങാടി പ്രതിഭാ ടാക്കീസിനടുത്തുള്ള വ്യാപാരിയായ ആലയില്‍ ബാലകൃഷ്ണണനാണ് ദിവസങ്ങള്‍ക്ക് ശേഷം കത്തുകിട്ടിയത്.

മാടായിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ എജ്യുക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡിയുടെ കത്താണ് ഇങ്ങനെ വൈകിക്കിട്ടിയത്. ഏഴിന് വൈകിട്ട് എരിപുരം ഏഴോം റോഡരികിലെ മുഖ്യ തപാേലാഫീസില്‍നിന്നാണ് കത്ത് പോസ്റ്റുചെയ്തതെന്ന് തപാല്‍മുദ്രയില്‍ വ്യക്തമാകുന്നുണ്ട്. കത്ത് കിട്ടിയതാകട്ടെ ചൊവ്വാഴ്ചയും.

കത്ത് പൊട്ടിച്ചുനോക്കിയപ്പോള്‍ യോഗം 13-ന് വൈകീട്ട് 3.30-ന് കഴിഞ്ഞെന്ന് മനസ്സിലായത്. സമാനമായ അനുഭവം ബാലകൃഷ്ണന്റെ സഹോദരന്‍ ആലയില്‍ ദാമോദരനുമുണ്ടായി. തപാല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ബാലകൃഷ്ണന്‍.


Content Highlights: letterr, kerala post, kannur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented