എ.കെ.ശശീന്ദ്രൻ | ഫോട്ടോ: മാതൃഭൂമി
കോട്ടയം: മാണി സി.കാപ്പന്റെ മുന്നണിമാറ്റ വാര്‍ത്തകളോട് പ്രതികരിച്ച് മന്ത്രി എ.കെ.ശശീന്ദ്രന്. കാപ്പന്റെ പ്രസ്താവന രാഷ്ട്രീയമാറ്റത്തിനുള്ള സൂചനയായി കണക്കാക്കുന്നില്ല. കാപ്പനെ എടുക്കാന്‍ മാത്രം എല്‍.ഡി.എഫിന് ശക്തിക്ഷയമില്ലെന്ന് പറഞ്ഞ അദ്ദേഹം യു.ഡി.എഫ് എംഎല്‍എയെ അടര്ത്തിയെടുക്കാനില്ലെന്നും പറഞ്ഞു.
"കാപ്പന് യു.ഡി.എഫ് എംഎല്‍എയാണ്. യു.ഡി.എഫ് എംഎല്‍എ, എല്‍.ഡി.എഫുമായി എന്തെങ്കിലും ചര്‍ച്ച നടത്തുമെന്ന് വിചാരിക്കുന്നില്ല. ഞങ്ങള്‍ അങ്ങനെ ഒരു ചര്‍ച്ച നടത്താനും ഉദ്ദേശിക്കുന്നില്ല.അദ്ദേഹം ഒരു പാര്‍ട്ടിയുടെ നേതാവാണ്. ഞങ്ങള്‍ വേറെ ഒരു പാര്‍ട്ടിയാണ്. അദ്ദേഹം ഞങ്ങളെ ഉപേക്ഷിച്ച് പോയതാണ്. യുഡിഎഫില്‍ നിന്ന് ഒരാളെ അടര്‍ത്തിയെടുത്ത് എല്‍ഡിഎഫ് ശക്തിപ്പെടുത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എല്‍ഡിഎഫിന് ഇപ്പോല്‍ ശക്തി കുറവൊന്നുമില്ല." - ശശീന്ദ്രന് പറഞ്ഞു.
യു.ഡി.എഫില്‍ അനുഭവിക്കുന്ന പ്രയാസങ്ങളാണല്ലോ കാപ്പന് പറഞ്ഞിരിക്കുന്നതെന്നും ശശീന്ദ്രന് പറഞ്ഞു. അത് യു.ഡി.എഫിന്റെ പൊതുസ്വഭാവം വെളിപ്പെടുത്തുന്ന പ്രസ്താവനയാണ്. യു.ഡി.എഫ് ഒരു തകര്‍ന്നുകൊണ്ടിരിക്കുന്ന മുന്നണിയാണ്. അദ്ദേഹത്തിന്റെ പ്രസ്താവന രാഷ്ട്രീയ മാറ്റത്തിനുള്ള സൂചനയായി കണക്കാക്കുന്നില്ല. പക്ഷേ, യുഡിഎഫിന്റെ ആഭ്യന്തര പ്രശ്നങ്ങള്‍ കൂടുതല്‍ കൂടുതല്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അതിനിയും മൂര്‍ച്ഛിക്കാനാണ് സാധ്യതയെന്നും ശശീന്ദ്രന് പറഞ്ഞു.
നേരത്തെ യു.ഡി.എഫ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാണി സി. കാപ്പന് എംഎല്‍എ രംഗത്തെത്തിയിരുന്നു. യുഡിഎഫ് വേദികളില്‍ സ്ഥിരമായി തഴയപ്പെടുന്നുവെന്നും അഭിപ്രായവ്യത്യാസങ്ങളില്ലെങ്കിലും മുട്ടില്‍ മരംമുറി, മാടപ്പള്ളി പ്രതിഷേധം അടക്കം മുന്നണി നേതൃത്വം നല്കിയ പ്രധാനപ്പെട്ട പല കാര്യങ്ങളും അറിയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: A. K. Saseendran against Mani C. Kappan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..