തിരുവനന്തപുരം: അഹങ്കാരം, തലക്കനം, പിടിവാശി, ആഡംബരം, ധൂര്‍ത്ത്, സര്‍വത്ര അഴിമതി എന്നിവയായിരുന്നു  കഴിഞ്ഞ അഞ്ച് വര്‍ഷമായി പിണറായി ഭരണത്തിന്റെ മുഖമുദ്രയെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അവരുടെ ശൈലിയിലും ഭാഷയിലും മാറ്റം കാണുന്നു. ഒരു നിമിഷം എല്ലാവരും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പിണറായി ഭരണത്തെക്കുറിച്ച് ഓര്‍ക്കണമെന്നും ആന്റണി പറഞ്ഞു. 

ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നു ശബരിമല കോടതി വിധി വന്ന ശേഷം എല്ലാവരുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കുയെന്ന്. രാഷ്ട്രീയ കക്ഷികളുമായി, വിശ്വാസികളുമായി ചര്‍ച്ച നടത്തുമെന്നും അല്ലാതെ എടുത്തുചാടില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് എല്ലാം ചെയ്ത ദേവസ്വം മന്ത്രിയാകട്ടെ തെറ്റുപറ്റി ക്ഷമിക്കണം എന്നാണ് പറയുന്നതെന്നും ആന്റണി പറഞ്ഞു.

Content Highlights: A K Antony against Pinarayi Vijayan