മുത്തച്ഛനൊപ്പം സഞ്ചരിക്കവെ പറവൂരില്‍ സ്‌കൂട്ടറിനു മുകളില്‍ മരം വീണ് നാലു വയസ്സുകാരന്‍ മരിച്ചു


അനുപം കൃഷ്ണ

പറവൂര്‍: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളില്‍ മരം ഒടിഞ്ഞുവീണ് മുത്തച്ഛനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന നാലു വയസ്സുകാരന്‍ മരിച്ചു. പറവൂര്‍ പുല്ലംകുളം റോഡില്‍ എസ്.എന്‍. സ്‌കൂളിനു സമീപം കൈരളി തിയേറ്ററിനു മുന്നിലുണ്ടായ അപകടത്തില്‍ പുത്തന്‍വേലിക്കര പഞ്ഞിപ്പള്ള പാളയംപറമ്പില്‍ സിജീഷ്-രേഷ്മ ദമ്പതിമാരുടെ ഏക മകന്‍ അനുപം കൃഷ്ണയാണ് മരിച്ചത്.

സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മുത്തച്ഛന്‍ കോട്ടുവള്ളി കൊടവക്കാട് വൈപ്പുകാരന്‍പറമ്പില്‍ പ്രദീപിന് (50) ഗുരുതര പരിക്കേറ്റു. പിന്നിലിരുന്ന ഭാര്യ രേഖ (45) യ്ക്കും പരിക്കേറ്റിട്ടുണ്ട്. പ്രദീപിന് കഴുത്തിലും വയറിനും ഗുരുതര പരിക്കും തോളെല്ലിന് പൊട്ടലുമുണ്ട്. ഭാര്യ രേഖയുടെ കൈക്കാണ് പരിക്ക്. ഇരുവരെയും കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കോട്ടുവള്ളി കൊടവക്കാട്ടെ അമ്മവീട്ടില്‍ നില്‍ക്കുകയായിരുന്ന അനുപം കൃഷ്ണയെ പുത്തന്‍വേലിക്കര വീട്ടിലേക്ക് കൊണ്ടുവിടാന്‍ സ്‌കൂട്ടറില്‍ കൊണ്ടുവരികെയാണ് അപകടം. മരം വീണ് മൂവരും റോഡില്‍ തെറിച്ചുവീണു.

ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടസ്ഥലത്തു െവച്ച് കുട്ടി കരഞ്ഞെങ്കിലും പെട്ടെന്ന് അബോധാവസ്ഥയിലാവുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പറവൂര്‍ ഡോണ്‍ബോസ്‌കോ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും ശ്വാസോച്ഛ്വാസം തീരെ കുറഞ്ഞ നിലയിലായിരുന്നു. കുട്ടിയുടെ ആന്തരികാവയവങ്ങള്‍ക്കു പറ്റിയ ഗുരുതര പരിക്കായിരിക്കാം മരണ കാരണമെന്നാണ് നിഗമനം. മരം വീണ് പ്രദീപിന്റെ ഹെല്‍മെറ്റ് പൊട്ടിത്തകര്‍ന്നു.

കുട്ടിയുടെ അച്ഛന്‍ സിജീഷ് വെല്‍ഡറാണ്. അമ്മ രേഷ്മ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഏജന്‍സി സ്റ്റാഫാണ്. അനുപം കൃഷ്ണയുടെ മൃതദേഹം പോസ്റ്റ്*!*!*!േമാര്‍ട്ടത്തിനു ശേഷം ഞായറാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Content Highlights: A four-year-old boy died when a tree fell on his scooter in Paravur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented