തിരുവനന്തപുരത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു; എട്ടോളം പേരെ കാണാതായി


സ്വന്തം ലേഖകന്‍

മുതലപ്പുഴയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ രക്ഷപ്പെട്ടയാൾ

തിരുവനന്തപുരം: അഞ്ചുതെങ്ങിന് സമീപം മുതലപ്പുഴയില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. എട്ടോളം പേരെ കാണാതായി. ശക്തമായ കാറ്റിലും തിരയിലും അകപ്പെട്ട് തീരത്തിന് സമീപത്ത് വെച്ചാണ് ബോട്ട് മറിഞ്ഞത്. ഷാനവാസ്, നിസാം എന്നിവരാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് നാവിക സേനയുടെ സഹായം തേടിയിട്ടുണ്ട്.

24 പേര്‍ വള്ളത്തിലുണ്ടായിരുന്നതായാണ് വിവരം. ഇതില്‍ ചിലര്‍ നീന്തി കരയ്ക്കെത്തി. മറ്റു ചിലരെ ബോട്ടുകളിലെത്തി രക്ഷപ്പെടുത്തി. കരയിലെത്തിയവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതില്‍ ചിലരുടെ നില ഗുരതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയേക്കും. മത്സ്യത്തൊഴിലാളികളും പോലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. എന്നാല്‍ ശക്തമായ കാറ്റും തിരയും തുടരുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടവും പോലീസും നാവികസേനയുടെ സഹായം തേടിയത്.

വര്‍ക്കലയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. വര്‍ക്കല സ്വദേശി കഹാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. കാണാതായവരില്‍ കഹാറിന്റെ മക്കളും ഉണ്ടെന്നാണ് വിവരം.

Content Highlights: A fishing boat overturned in Thiruvananthapuram; 20 people are missing


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented