കൽപറ്റ: വയനാട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലീം ലീഗ് നേതാവുമായിരുന്ന എ.ദേവകി ലോക് താന്ത്രിക് ജനതാദളിൽ ചേർന്നു. പാർട്ടി സംസ്ഥാന അധ്യക്ഷന്‍ എം.വി.ശ്രേയാംസ് കുമാർ എം.പി ദേവകിക്ക് പാർട്ടി അംഗത്വം നൽകി.

ജില്ലാ അധ്യക്ഷന്‍ കെ.കെ ഹംസ, ഡി രാജന്‍, ജോര്‍ജ് പോത്തന്‍, അജ്മല്‍ സാജിദ്, കെ.എസ് ബാബു തുടങ്ങിയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.