'വസ്ത്രം ഉയര്‍ത്തിക്കാണിച്ചു, അസഭ്യം പറഞ്ഞു'; പി.കെ. രാജുവിനെതിരെ UDF കൗണ്‍സിലര്‍മാരുടെ പരാതി


മാതൃഭൂമി ന്യൂസ്

ഡെപ്യൂട്ടി മേയർക്കെതിരേ നൽകിയ പരാതി, പി.കെ. രാജു | ഫോട്ടോ: മാതൃഭൂമി ന്യൂസ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ ഡെപ്യൂട്ടി മേയര്‍ പി.കെ. രാജുവിനെതിരെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍മാരുടെ പരാതി. മുദ്രാവാക്യം വിളിച്ചതില്‍ പ്രകോപിതനായി രാജു വസ്ത്രം ഉയര്‍ത്തിക്കാണിച്ചെന്നും അസഭ്യം പറഞ്ഞെന്നും കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു. രാജുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലര്‍മാര്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി.

വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവമെന്നാണ് പരാതിയില്‍ പറയുന്നത്. നഗരസഭ കാവടത്തിനുള്ളില്‍ സമരം നടത്തുകയായിരുന്ന യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍. ഇതിനിടയില്‍ കയറിവന്ന പി.കെ രാജു അസഭ്യം പറഞ്ഞുവെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍ പദ്മകുമാര്‍ പറയുന്നു. അസഭ്യം പറയരുതെന്ന് ആവശ്യപ്പെട്ടപ്പോള്‍ വസ്ത്രം ഉയര്‍ത്തിക്കാണിച്ചെന്നും അദ്ദേഹം ആരോപിച്ചു. വനിതാ കൗണ്‍സിലര്‍മാരടക്കം അവിടെയുണ്ടായിരുന്നുവെന്നും പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.



നഗരസഭയില്‍ നടക്കുന്ന സമരം അവസാനിപ്പിക്കാന്‍ കോടതിയുടെ ഇടപെടലുണ്ടാകണമെന്ന് പി.കെ രാജു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. പി.കെ രാജു കടന്നുവരുമ്പോള്‍ ഈ വിഷയത്തില്‍ മുദ്രാവാക്യം വിളിച്ചതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചതെന്നും യു.ഡി.എഫ് നല്‍കിയ പരാതിയില്‍ പറയുന്നു. വിഷയത്തില്‍ സിസിടിവി ദൃശ്യങ്ങളുണ്ടെന്നും യു.ഡി.എഫ് വ്യക്തമാക്കുന്നു.

എന്നാല്‍, അടിസ്ഥാനരഹിതമായ ആരോഹണമാണെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ തന്റെ നിരപരാധിത്വം തെളിയുമെന്നുമാണ് പി.കെ രാജുവിന്റെ വാദം.

Content Highlights: a complaint was filed against deputy mayor trivandrum


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented