കാർ കത്തിനശിച്ച നിലയിൽ|photo:mathrubhumi
കൊച്ചി: എറണാകുളം കുറുപ്പംപടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ പുറത്തേക്ക് ഇറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി. അപകടം നടക്കുമ്പോള്‍ ഡ്രൈവര്‍ മാത്രമേ വാഹനത്തിലുണ്ടായിരുന്നുള്ളു. പെരുമ്പാവൂരിന് അടുത്തുള്ള കുറുപ്പംപടിയില്‍ ശനിയാഴ്ച നാലരയോടെയാണ് സംഭവം നടന്നത്.
ഓടിക്കൊണ്ടിരുന്ന സമയത്താണ് വാഹനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ടത്. തുടര്‍ന്ന് വാഹനമോടിച്ചിരുന്ന എല്‍ദോസ് പുറത്തേക്കിറങ്ങിയോടി. പിന്നീട് സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കാറില്‍ തീ പടര്‍ന്നു പിടിയ്ക്കുകയായിരുന്നു. ഇതോടെ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടുകയും ചെയ്തു.
ഫയര്‍ ഫോഴ്‌സെത്തി തീയണച്ചുവെങ്കിലും കാര്‍ പൂര്‍ണമായും കത്തിനശിച്ചു. കാര്‍ ഓടിച്ചിരുന്ന എല്‍ദോസിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് വലിയൊരു അപകടം ഒഴിവായി. പുക ഉയരുന്നത് കണ്ടപ്പോള്‍ത്തന്നെ പുറത്തേയ്ക്കിറങ്ങിയതു കൊണ്ടാണ് അദ്ദേഹത്തിന് ജീവന്‍ തിരിച്ചുകിട്ടിയത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. വാഹനത്തിന് മറ്റു കേടുപാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും എല്‍ദോസ് പറഞ്ഞു.
Content Highlights: a car caught fire,accident,car,-kurupampadi ,ernakulam
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..