കൊല്ലം:  ഒമ്പതുവയസുകാരന്‍ ജിഷ്ണു അഖിലിന്റെ ഹൃദയവാല്‍വ് തകരാറിലാണ്. ജന്മനാ ഉള്ള ശ്വാസംമുട്ടലും കാലുകഴപ്പുമെല്ലാം മരുന്നിന്റെ ബലത്തില്‍ ഭേദമാക്കി കൊണ്ടുവരികയായിരുന്നു. തിരുവനന്തപുരം ശ്രീചിത്രാ ഹോസ്പിറ്റലിലാണ് ചികിത്സ. ഇപ്പോള്‍ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

ചുരുങ്ങിയത് രണ്ട് ലക്ഷം രൂപയെങ്കിലും അടിയന്തരമായി വേണം. ജിഷ്ണുവിന്റെ കുടുംബത്തിന് സ്വന്തമായി വീടോ ഭുമിയോ ഇല്ല. വാടകയ്ക്ക് താമസിക്കുകയാണ്. ഒരു കടയില്‍ ജോലിചെയ്യുകയായിരുന്ന അമ്മ വിജയലക്ഷ്മിയുടെ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ആശ്രയം. കോവിഡ് വന്നതോടെ ആ വരുമാനവും നിലച്ചു. വാടക കൊടുക്കാന്‍ തന്നെ ബുദ്ധിമുട്ടുകയാണിപ്പോള്‍. 

മൂന്നാംകുറ്റി എല്‍.എം.എസ് എല്‍.പി. സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് ജിഷ്ണു. രണ്ട് കുട്ടികള്‍ കൂടിയുണ്ട് വിജയലക്ഷ്മിക്ക്. അവരുടെ വിദ്യാഭ്യാസവും ജീവിതവുമെല്ലാം ബുദ്ധിമുട്ടിലാണ്. 

കരിക്കോട് കൗണ്‍സിലര്‍ സുജാ കൃഷ്ണന്റെ നേതൃത്വത്തില്‍ ജിഷ്ണുവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. വിജയലക്ഷ്മിയുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ 67347963969 എസ്.ബി.ഐ, കരിക്കോട് ബ്രാഞ്ച്. ഐ.എഫ്.എസ്.സി കോഡ് SBIN0070870.