കൈപിടിച്ചു കൂടെനടന്ന പ്രിയ കൂട്ടുകാരിക്കുമുന്നിൽ കണ്ണീരോടെ; ശ്രീലക്ഷ്മിക്കു നാട് വിടചൊല്ലി...


സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിനിയാണ് ശ്രീലക്ഷ്മി. ശനിയാഴ്ച താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷമാണു മൃതദേഹം സ്കൂളിലെത്തിച്ചത്. സ്കൂൾമുറ്റത്ത് ചേതനയറ്റ ശ്രീലക്ഷ്മിയുടെ മൃതദേഹമെത്തിച്ചപ്പോൾ ഓണം അവധിദിനമായിട്ടും ഒട്ടേറെപ്പേർ കാണാനെത്തിയിരുന്നു.

ശ്രീലക്ഷ്മിയുടെ മൃതദേഹം ചേർത്തല ഗവ. ഗേൾസ് സ്കൂളിൽ പൊതുദർശനത്തിനുവെച്ചപ്പോൾ കൂട്ടുകാരികൾ അന്ത്യോപചാരമർപ്പിക്കുന്നു

ചേർത്തല: ഓടിക്കളിച്ച സ്കൂൾമുറ്റത്തു ചുണ്ടിലൊളിപ്പിച്ച പുഞ്ചിരിയുമായി ആ കൊച്ചുകൂട്ടുകാരി ഇനിയില്ല. അവധിയാഘോഷങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി കൈവിട്ടുപോയ പ്രിയകൂട്ടുകാരിക്ക് കലാലയം കണ്ണീരിലലിഞ്ഞു വിടനൽകി. വെള്ളിയാഴ്ച ഓണാഘോഷത്തിൽ പങ്കെടുത്തു സമ്മാനങ്ങളുമായി അമ്മയ്ക്കൊപ്പം മടങ്ങവെ പാഞ്ഞെത്തിയ കാറിടിച്ചു ജീവൻപൊലിഞ്ഞ ചേർത്തല തെക്ക് പഞ്ചായത്ത് എട്ടാംവാർഡ് കുറുപ്പംകുളങ്ങര പുത്തൻവീട് (മറ്റവനച്ചിറ) സജിയുടെ ഏകമകൾ ശ്രീലക്ഷ്മി(12)യ്ക്കാണ് ചേർത്തല ഗവ. ഗേൾസ് സ്കൂളിൽ അന്ത്യാഞ്ജലിയർപ്പിച്ചത്.

സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിനിയാണ് ശ്രീലക്ഷ്മി. ശനിയാഴ്ച താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷമാണു മൃതദേഹം സ്കൂളിലെത്തിച്ചത്. സ്കൂൾമുറ്റത്ത് ചേതനയറ്റ ശ്രീലക്ഷ്മിയുടെ മൃതദേഹമെത്തിച്ചപ്പോൾ ഓണം അവധിദിനമായിട്ടും ഒട്ടേറെപ്പേർ കാണാനെത്തിയിരുന്നു. കൈപിടിച്ചു കൂടെനടന്ന പ്രിയകുട്ടുകാരിക്കുമുന്നിൽ അവർ കണ്ണീരോടെ പൂക്കളർപ്പിച്ചു വിടനൽകി. പ്രഥമാധ്യാപകൻ എ.എസ്. ബാബുവും അധ്യാപകരും പി.ടി.എ. പ്രതിനിധികളുമെല്ലാം സ്കൂളിലെത്തിയിരുന്നു.

തന്റെ കൈകളിൽനിന്നു മരണം പറിച്ചെടുത്ത മകളെ അവസാനമായികാണാൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മ ലേഖയെയും കൊണ്ടുവന്നു. ശ്രീലക്ഷ്മിയ്ക്കൊപ്പം ലേഖയ്ക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. മന്ത്രി പി. പ്രസാദ്, പഞ്ചായത്തുപ്രസിഡന്റ് സിനിമോൾ സാംസൺ, ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷിനേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

ഡ്രൈവറെ റിമാൻഡ് ചെയ്തു; മദ്യപിച്ചു വാഹനമോടിച്ചതിനും കേസ്

:ഓണാഘോഷത്തിൽ പങ്കെടുത്ത് അമ്മയ്ക്കൊപ്പം വീട്ടിലേക്കുമടങ്ങിയ വിദ്യാർഥിനി കാറിടിച്ചുമരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. തൈക്കാട്ടുശ്ശേരി പീടികച്ചിറയിൽ അമൽനാഥി(25)നെയാണ് അർത്തുങ്കൽ പോലീസ് അറസ്റ്റുചെയ്തത്. ഇയാൾക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്കും മദ്യപിച്ച് വാഹനമോടിച്ചതിനും കേസെടുത്തിട്ടുണ്ട്. ചേർത്തല കോടതിയിൽ ഹാജരാക്കിയ അമൽനാഥിനെ റിമാൻഡ് ചെയ്തു.

വെള്ളിഴാഴ്ച രാത്രി എട്ടോടെ ചേർത്തല-കണിച്ചുകുളങ്ങര റോഡിൽ മറ്റവനക്കവലക്കു സമീപമായിരുന്നു അപകടം. ചേർത്തല തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് മറ്റവന പുത്തൻവീട് സജിയുടെ ഏകമകൾ ശ്രീലക്ഷ്മി(12)യാണു മരിച്ചത്. ഓണാഘോഷപരിപാടിയിൽ പങ്കെടുത്ത് സമ്മാനങ്ങൾ വാങ്ങി അമ്മ ലേഖയ്ക്കൊപ്പം മടങ്ങുംവഴിയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ലേഖയും ശ്രീലക്ഷ്മിയും തെറിച്ചുവീണു. തെറിച്ചുവീണ ശ്രീലക്ഷ്മിക്കു തലയ്ക്കേറ്റ പരിക്കാണ് മരണകാരണമായത്. ലേഖയ്ക്കും പരിക്കേറ്റതിനെത്തുടർന്ന് കോട്ടയംമെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. അപകടമുണ്ടാക്കിയ അമൽനാഥ് കണിച്ചുകുളങ്ങരയിലുള്ള ഭാര്യയുടെ വീട്ടിൽനിന്ന് തൈക്കാട്ടുശ്ശേരിയിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു.

അപകടമുണ്ടായ ഉടൻതന്നെ നാട്ടുകാർ അമൽനാഥിനെ അർത്തുങ്കൽ പോലീസിനു കൈമാറിയിരുന്നു. രാത്രിയിൽത്തന്നെ പോലീസ് അമൽനാഥിനെ കസ്റ്റഡിയിൽ എടുത്തു. തുറവൂരിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയതിനെത്തുടർന്നാണ് മദ്യപിച്ചിരുന്നതായി തെളിഞ്ഞത്. വർഷങ്ങളായി തിരുവിഴഭാഗത്ത് വാടകയ്ക്കുതാമസിച്ചിരുന്ന സജിയും കുടുംബവും കഴിഞ്ഞദിവസമാണ് കുടുംബംവക പുരയിടത്തിൽ ഷെഡ് വെച്ച് താമസമാരംഭിച്ചത്. ചേർത്തല താലൂക്ക് ആശുപത്രിയിൽ ഇന്നലെ രാവിലെ പോസ്റ്റുമോർട്ടം നടത്തി. ഉച്ചയ്ക്കുശേഷം വീട്ടുവളപ്പിൽ സംസ്കാരം നടത്തി.

Content Highlights: A 12-year-old girl died after being hit by a car while returning from Onam celebrations


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented