തിരുവനന്തപുരം: സംസ്ഥാനത്തെ കോവാക്സിൻ ക്ഷാമത്തിന് താത്‌കാലിക പരിഹാരം. 97,500 ഡോസ് കോവാക്സിൻ കേരളത്തിലെത്തിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ എറണാകുളത്തെത്തിയ വാക്സിൻ മറ്റു ജില്ലകളിലേക്ക് ഉടൻ വിതരണം ചെയ്യും.

1.55 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനും ഇന്ന് രാത്രിയോടെ തിരുവനന്തപുരത്തെത്തിക്കും.

രണ്ടാഴ്ചയ്ക്ക് ശേഷമാണ് കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് കോവാക്സിൻ ലഭിക്കുന്നത്. ജൂൺ അഞ്ചിനാണ് അവസാനം വാക്സിൻ ലഭിച്ചത്. ഇവ ഒരാഴ്ചയ്ക്കുള്ളിൽ തീർന്നതോടെ എല്ലാ ജില്ലകളിലും കോവാക്സിൻ ക്ഷാമം രൂക്ഷമായിരുന്നു.

നാളെയും മറ്റന്നാളുമായി വിവിധ ജില്ലകളിൽ കോവാക്സിൻ കുത്തിവെപ്പ് പുനരാരംഭിച്ചേക്കും.

content highlights:97500 doss covaccine has reached kerala