വിലക്കയറ്റത്തിനൊപ്പം ഉദ്യോഗസ്ഥരുടെ അശ്രദ്ധ; 9 ലക്ഷം കുടുംബത്തിന് റേഷനരി നഷ്ടമായി


രാജേഷ് രവീന്ദ്രന്‍

ആകെ മുടങ്ങിയത് 18.5 ലക്ഷം കുടുംബങ്ങള്‍ക്കുള്ള വിഹിതം

പ്രതീകാത്മകചിത്രം| Photo: Mathrubhumi

ആലപ്പുഴ: പൊതുവിപണിയില്‍ അരിവില കുതിക്കുമ്പോള്‍ സ്ഥിരമായി റേഷന്‍ വാങ്ങുന്ന ഒന്‍പതുലക്ഷം കുടുംബങ്ങള്‍ക്ക് അരി നഷ്ടപ്പെട്ടു. സ്ഥിരമായി റേഷനരി വാങ്ങാന്‍ എത്താത്ത 9.5 ലക്ഷം കുടുംബങ്ങള്‍ ഉള്‍പ്പെടെ 18.51 ലക്ഷം കുടുംബങ്ങള്‍ക്കുള്ള അരിവിതരണമാണ് കഴിഞ്ഞമാസം പാളിയത്. റേഷന്‍കടകളില്‍ സ്റ്റോക്ക് എത്തിക്കുന്നതില്‍ സിവില്‍സപ്ലൈസിനുണ്ടായ വീഴ്ചയാണു കാരണം.

സംസ്ഥാനത്തെ 92.86 ലക്ഷം കാര്‍ഡുടമകളില്‍ 74.34 ലക്ഷം പേര്‍ക്കു മാത്രമാണ് ഒക്ടോബറില്‍ റേഷന്‍ നല്‍കാനായത്. ശരാശരി 83 ലക്ഷം പേര്‍ക്ക് അരി നല്‍കുന്ന സ്ഥാനത്താണിത്. പതിവു വിഹിതത്തിനുപുറമേ പി.എം.ജി.കെ.എ.വൈ. പദ്ധതിപ്രകാരം നല്‍കുന്ന സൗജന്യറേഷനും കിട്ടാത്തവര്‍ ഏറെയുണ്ട്.

ഒക്ടോബറിലെ അരി 25-നുശേഷമാണ് മിക്ക കടകളിലുമെത്തിയത്. ചിലയിടത്ത് പി.എം.ജി.കെ.എ.വൈ. വിഹിതം 31-നുമാണ് എത്തിയത്. ഈ സാഹചര്യത്തില്‍ കഴിഞ്ഞമാസത്തെ വിതരണം നവംബറിലേക്കും നീട്ടണമെന്നു വ്യാപാരികളാവശ്യപ്പെട്ടെങ്കിലും അതിനനുവദിച്ചില്ല. ഇതോടെയാണു കാര്‍ഡുടമകള്‍ക്ക് അരി നഷ്ടമായത്.

അരിയെത്തിക്കാന്‍ വൈകിയാല്‍ അടുത്തമാസത്തെ ഏതാനും ദിവസങ്ങള്‍കൂടി മുന്‍മാസത്തെ റേഷന്‍ നല്‍കിയിരുന്നു. എന്നാല്‍, മാസമാദ്യംതന്നെ അരിയെത്തിക്കുമെന്നു പ്രഖ്യാപിച്ച് ഇതു മാസങ്ങള്‍ക്കുമുന്‍പ് നിര്‍ത്തലാക്കി. അതിനുശേഷം കുറച്ചുകാലം കൃത്യമായി അരിയെത്തിയിരുന്നു. പിന്നീട് പഴയപടിയായി.

എഫ്.സി.ഐ.യില്‍നിന്ന് കൃത്യമായി സംസ്ഥാനം അരിയേറ്റെടുക്കാത്തതും ഏറ്റെടുക്കുന്നത് സപ്ലൈകോ, എന്‍.എഫ്.എസ്.എ. ഗോഡൗണില്‍നിന്ന് റേഷന്‍കടകളിലെത്തിക്കാത്തതുമാണു കാരണം.

റേഷന്‍ കിട്ടിയവര്‍

ഒക്ടോബര്‍ 74,34,260

സെപ്റ്റംബര്‍ 83,71,047

ഓഗസ്റ്റ് 83,72,376

കിട്ടാത്തവര്‍

ഒക്ടോബര്‍ 18,51,848

സെപ്റ്റംബര്‍ 9,17,079

ഓഗസ്റ്റ് 9,05,954

വിലക്കയറ്റം: ഉന്നതതലയോഗം ഇന്ന്

തിരുവനന്തപുരം: അരിയടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ക്കുള്ള വിലക്കയറ്റം ചര്‍ച്ചചെയ്യാന്‍ ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ വ്യാഴാഴ്ച ഉന്നതതലയോഗം വിളിച്ചു. അയല്‍സംസ്ഥാനങ്ങളിലുള്ള ലഭ്യതക്കുറവാണ് വിലക്കയറ്റത്തിന് കാരണമെന്ന് ഗ്രെയിന്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി. വിജയകുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങളുമായി ഇടപെട്ട് ഉത്പാദനപ്രശ്‌നം പരിഹരിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി എസ്.എസ്. മനോജ് ആവശ്യപ്പെട്ടു.

Content Highlights: 9 lakh families lost their ration in last month


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented