'പിടികൂടിയത് യാദൃച്ഛികം'; ഇന്‍ഡിഗോയുടെ രണ്ടു ബസുകള്‍ക്കും കൂടി 86,940 രൂപ കുടിശ്ശികയും 7000 പിഴയും


കോഴിക്കോട് വിമാനത്താവളത്തിനകത്ത് ഓടുന്ന ഇൻഡിഗോ എയർലൈൻസിന്റെ ബസ് ഫറോക്കിൽ വെച്ച് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തപ്പോൾ.

മലപ്പുറം: നികുതിയടക്കാത്തതിന്റെ പേരില്‍ ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ ഒരു ബസിന് കൂടി മോട്ടോര്‍വാഹന വകുപ്പ് പിഴ ചുമത്തിയതായി മലപ്പുറം ആര്‍.ടി.ഒ. സി.വി.എം. ഷരീഫ് അറിയിച്ചു.

അറ്റകുറ്റപ്പണിക്കായി ഫറോക്ക് ചുങ്കത്തെ വര്‍ക്ക്‌ഷോപ്പിലെത്തിച്ച ഒരു ബസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍പരിശോധനയിലാണ് മറ്റൊരു ബസ് കൂടി നികുതിയടക്കാത്തതായി കണ്ടെത്തിയത്. രണ്ടു ബസുകള്‍ക്കും നോട്ടീസ് നല്‍കി.

കഴിഞ്ഞ ദിവസം പിടിച്ച ബസിന്റെ നികുതി കഴിഞ്ഞ ഡിസംബര്‍ വരെ മാത്രമേ അടച്ചിട്ടുള്ളൂ. 43,470 രൂപ പിഴയടക്കം കുടിശ്ശികയുണ്ട്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മറ്റൊരു ബസ് കൂടി പിടിച്ചത്. അവര്‍ക്കും ഇത്രയും കുടിശ്ശികയുണ്ട്. കൂടെ 7000 രൂപ പിഴയുമുണ്ട്. ഇവരുടെ മറ്റ് വാഹനങ്ങളെല്ലാം നികുതി അടച്ചവയാണ്.

വിമാനത്താവളത്തിനകത്ത് സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ അകത്ത് രജിസ്റ്റര്‍ ചെയ്തവയാണ്. അവിടെ കയറി മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാനാവില്ല. എന്തെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങുമ്പോഴേ പരിശോധിക്കാനും നടപടിയെടുക്കാനും കഴിയൂ. അങ്ങനെയാണ് സ്ഥിരം പരിശോധനകള്‍ക്കിടയില്‍ യാദൃച്ഛികമായി ഇന്‍ഡിഗോയുടെ ബസ് പിടിച്ചത്. ഇന്‍ഡിഗോ ബസുകള്‍ക്കെതിരേ മാത്രം നടപടിയെടുക്കുന്നുവെന്നത് ശരിയല്ലെന്ന് ആര്‍.ടി.ഒ. പറഞ്ഞു. മറ്റു വാഹനങ്ങളും പരിശോധിക്കുന്നുണ്ട്.

മറ്റ് കമ്പനികളുടെ വാഹനങ്ങളും ഇതേപോലെ നികുതിയടക്കാതെ ഓടുന്നതായി സംശയമുണ്ട്. അവസരം ലഭിക്കുമ്പോള്‍ നടപടിയെടുക്കും.

കൂടാതെ അകത്ത് രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങളും ഓടുന്നതായി വിവരമുണ്ട്. അവയെക്കുറിച്ചും അന്വേഷിക്കാന്‍ അതത് ഓഫീസര്‍മാരോട് ആവശ്യപ്പെട്ടതായി ആര്‍.ടി.ഒ. പറഞ്ഞു.

Content Highlights: 86,940 dues and 7000 fine for both Indigo buses

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

15,000 രൂപയുടെ സ്റ്റഡി ടേബിള്‍ 2489 രൂപയ്ക്ക് വാങ്ങാം; ഫര്‍ണിച്ചറുകള്‍ക്ക് ഗംഭീര വിലക്കുറവ്‌

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022

Most Commented