-
എടപ്പാള്‍: മലപ്പുറം എടപ്പാളില്‍ കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന ആള്‍ മരിച്ചു. ചേകന്നൂര്‍ സ്വദേശി അഹമ്മദ് കുട്ടി(85) ആണ് മരിച്ചത്.
കൊറോണ സ്ഥിരീകരിച്ച കോട്ടയ്ക്കല്‍ കോഴിച്ചിറ സ്വദേശിയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ നിരീക്ഷണത്തിലായത്. എന്നാല്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയായിരുന്നു. അതിനാല്‍ തന്നെ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളവരുടെ പട്ടികയില്‍ നിന്ന് ഇദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയിരുന്നു.
കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇന്ന് റിപ്പോര്‍ട്ടു ചെയ്യുന്ന രണ്ടാമത്തെ മരണമാണ് ഇത്. നേരത്തെ രോഗം ഭേദമായിട്ടും മറ്റ് അസുഖങ്ങള്‍ ഉള്ളതിനാല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയായിരുന്നു.
Content Highlight: 85 year old man under home quarantine dies in Malappuram


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..