-
കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലിരുന്ന സിസ്റ്റർ മരിച്ചു. കൂനമ്മാവ് സെന്റ് തെരേസാസ് കോൺവെന്റിലെ സിസ്റ്റർ ഏയ്ഞ്ചൽ (80) ആണ് മരിച്ചത്. ഇവർക്ക് ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോളും ഉണ്ടായിരുന്നതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കാൻ സ്രവം ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐഎ) ലാബിലേക്ക് അയച്ചിട്ടുണ്ട്. പ്രോട്ടോക്കോൾ അനുസരിച്ച് കോവിഡ് മരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ എൻഐഎ ഫലം കൂടി ആവശ്യമായതിനാലാണ് സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുന്നതെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ വ്യക്തമാക്കി.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..