തിരുവനന്തപുരം: സി.എസ്.ഐ സഭ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് 480 വൈദികർ പങ്കെടുത്ത വാർഷിക സമ്മേളന ധ്യാനം നടത്തിയതായി പരാതി. ചീഫ് സെക്രട്ടിറിക്കാണ് പരാതി നൽകിയിരിക്കുന്നത്. ഏപ്രില്‍ 13 മുതല്‍ 17 വരെ മൂന്നാറിലായിരുന്നു ധ്യാനം. ഇതിൽ പങ്കെടുത്ത 480 വൈദികരില്‍ 80 ഓളം വൈദികർക്ക് കോവിഡ് ബാധിച്ചുവെന്നും രണ്ട് പേർ മരിച്ചുവെന്നും പരാതിയിൽ പറയുന്നു. 

 കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം 50 പേരില്‍ കൂടുതല്‍ കൂട്ടംചേരാന്‍ പാടില്ലെന്ന നിബന്ധന ലംഘിച്ചുകൊണ്ടാണ് ധ്യാന സമ്മേളനം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. 

രണ്ട് സംഘങ്ങളായാണ് വൈദികര്‍ ധ്യാനത്തില്‍ പങ്കെടുത്തത്. സിഎസ്‌ഐ സഭയുടെ ദക്ഷിണ മേഖലാ മഹാ ഇടവകയില്‍നിന്നുള്ള വൈദികരാണ് ധ്യാനത്തില്‍ പങ്കെടുത്തത്.

Content Highlights: 80 priests were infected with Covid-19 after annual retreat at Munnar