CCTV ദൃശ്യം ഹാജരാക്കണം; പരീക്ഷയ്ക്കിടെ വിദ്യാർഥിനിയെ ഹാളിൽനിന്ന് പുറത്താക്കിയ സംഭവത്തിൽ ഹൈക്കോടതി


By ആഷ്ലി ജോയ്/ മാതൃഭൂമി ന്യൂസ്

1 min read
Read later
Print
Share

പ്രതീകാത്മകചിത്രം | Mathrubhumi archives

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർഥിനിയെ പരീക്ഷാ ഹാളിൽ നിന്ന് പുറത്താക്കി മാനസിക പീഡനം ഏൽപ്പിച്ച കേസിൽ സി.സി.ടി.വി. ദൃശ്യങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി. പരീക്ഷാ ഹാളിലേയും ഇടനാഴിയിലേയും സി.സി.ടി.വികളിലെ ദൃശ്യം ഹാജരാക്കാനാണ് പ്രിൻസിപ്പലിനോടും മാനേജരോടും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കഴക്കൂട്ടം സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർഥിനിക്കാണ് സ്കൂളിൽനിന്ന് മാനസിക പീഡനം നേരിടേണ്ടിവന്നത്. പരീക്ഷാ ഹാളിൽവെച്ച് പരീക്ഷയ്ക്കിടെ തൊട്ടടുത്തിരുന്ന സഹപാഠി ചോദ്യംചോദിക്കുകയും അതിന് വിദ്യാർഥി ഉത്തരം പറയുകയുകം ചെയ്തു എന്നാരോപിച്ചായിരുന്നു പരീക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്കൂളിലെ ലൈബ്രേറിയൻ വിദ്യാർഥിയെ ക്ലാസിൽ നിന്ന് പുറത്താക്കിയത്. വിദ്യാർഥിനിയെ വലിയ തോതിൽ ശകാരിക്കുകയും ചെയ്തിരുന്നു.

പിന്നീട് മറ്റധ്യാപകർ ഇടപെട്ടതിന് ശേഷമാണ് വിദ്യാർഥിനിക്ക് പരീക്ഷ തുടരാൻ അനുമതി നൽകിയത്. ഇത് വിദ്യാഥിക്ക് വലിയ തോതിൽ മനോവിഷമത്തിനിടയാക്കിയിരുന്നു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ സ്കൂളിലും പോലീസിലും പരാതി നൽകി. പരാതിയിൽ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെത്തുടർന്നാണ് മാതാപിതാക്കൾ കോടതിയെ സമീപിച്ചത്.

Content Highlights: 7th std girl got mental torture in exam hall

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arikomban

1 min

അരിക്കൊമ്പന്‍ ഇനി കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍; പൂര്‍ണ ആരോഗ്യവാനെന്ന് അധികൃതര്‍

Jun 5, 2023


arikomban

1 min

അരിക്കൊമ്പനെ തുറന്നുവിടാന്‍ അനുവദിക്കില്ലെന്ന് മണിമുത്താർ നിവാസികൾ; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു

Jun 5, 2023


rahul

1 min

'നിങ്ങള്‍ പിണറായിയുടെ അഴിമതിക്യാമറ നിരീക്ഷണത്തിലാണ്'; മുന്നറിയിപ്പ് ബോര്‍ഡുമായി യൂത്ത് കോണ്‍ഗ്രസ്

Jun 5, 2023

Most Commented