അഡ്വ. സൈബി ജോസ് | Photo: Screengrab/Mathrubhumi News, Facebook/Adv. Saiby Jose Kidangoor
കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന കേസില്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന് പ്രസിഡന്റിനെതിരേ വിജിലന്‍സ് റിപ്പോര്‍ട്ട്. മൂന്ന് ജഡ്ജിമാരുടെ പേരില്‍ അഡ്വ. സൈബി ജോസ് കക്ഷികളില്‍ നിന്ന് പണം വാങ്ങിയതായാണ് മൊഴി. ഹൈക്കോടതി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് സൈബിക്കെതിരേ അഭിഭാഷകര്‍ മൊഴി നല്‍കിയത്.
ജഡ്ജിമാരെ സ്വാധീനിക്കാനെന്ന പേരില്‍ കക്ഷികളില്‍ നിന്നും വലിയ തുകകള്‍ കൈക്കലാക്കിയതായാണ് ഹൈക്കോടതി വിജിലന്‍സ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. മൂന്ന് ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരിലാണ് അഡ്വ. സൈബി ജോസ് കക്ഷികളില്‍ നിന്ന് പണം ഈടാക്കിയത്. ഒരു ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ അമ്പത് ലക്ഷം രൂപ വാങ്ങിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. മറ്റ് രണ്ട് ജഡ്ജിമാര്‍ക്ക് നല്‍കാനായി 22 ലക്ഷം രൂപയും വാങ്ങി. അങ്ങനെ ആകെ 72 ലക്ഷം രൂപയാണ് ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ പണം വാങ്ങിയിരിക്കുന്നത്.
ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ ഹൈക്കോടതിയിലെ അഭിഭാഷകന് പണം പിരിക്കുന്നതായി മറ്റൊരു അഭിഭാഷകന് ഫെയിസ്ബുക്കില് പോസ്റ്റ് ചെയ്തിരുന്നു. ഇത് സംബന്ധിച്ച് സൂചനകള്‍ ലഭിച്ച ഒരു ഹൈക്കോടതിയിലെ ജഡ്ജി തന്നെ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രിയെ സമീപിക്കുകയായിരുന്നു. രജിസ്ട്രി ഇക്കാര്യം ഡി.ജി.പിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
അതേസമയം, സമാനപരാതിയുമായി മറ്റൊരെങ്കിലും പോലീസിനെ സമീപിക്കുന്നുണ്ടോ എന്നുള്ളകാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. കൊച്ചിയില്‍ പീഡനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സിനിമ നിര്‍മാതാവില്‍ നിന്നും ജഡ്ജിയെ സ്വാധീനിക്കാനെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്.
Content Highlights: 72 lakhs to judges Vigilance report High Court Bar Association President bribery
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..