60 പേരെ നിയമിക്കേണ്ടിടത്ത് 66 പേര്‍; വില്ലേജ് ഓഫീസര്‍മാര്‍ അധികമായി, ഒടുവില്‍ സ്ഥലം മാറ്റം


പ്രതീകാത്മക ചിത്രം/മാതൃഭൂമി

കാക്കനാട്: ജില്ലയില്‍ വില്ലേജ് ഓഫീസര്‍മാരായി 60 പേരെ നിയമിക്കേണ്ടിടത്ത് 66 പേരെ നിയമിച്ച് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍. ബാക്കിയായ ആറു പേരെ എവിടെ നിയമിക്കുമെന്നറിയാതെ വട്ടംകറങ്ങി ജില്ലാ ഭരണകൂടവും. ഒടുവില്‍ ജില്ലയില്‍ സ്ഥലമില്ലെന്ന് കളക്ടര്‍ രേണു രാജ് റിപ്പോര്‍ട്ട് ചെയ്തതോടെ ആറ് ഉദ്യോഗസ്ഥരെ മറ്റ് ജില്ലകളിലേക്ക് മാറ്റി.

ഉദ്യോഗക്കയറ്റം വഴിയും സ്ഥലംമാറ്റം വഴിയും ജില്ലയില്‍ 60 വില്ലേജ് ഓഫീസര്‍മാരുടെ ഒഴിവുകളുണ്ടെന്ന് ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറാന്‍ താത്പര്യമുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി 66 പേരെ നിയമിച്ചുകൊണ്ട് ഓഗസ്റ്റ് 12-ന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ഉത്തരവിറക്കി. 60 പേരെ വിവിധ വില്ലേജുകളില്‍ നിയമിച്ചപ്പോള്‍ ആറ് വില്ലേജ് ഓഫീസര്‍മാരുടെ നിയമനം പ്രതിസന്ധിയിലായി. സംഭവം കളക്ടര്‍ സര്‍ക്കാരിലേക്ക് അറിയിച്ചതോടെ ആറുപേരെ മറ്റ് ജില്ലകളിലേക്ക് നിയമിക്കുകയായിരുന്നു.

60 പേരെ നിയമിച്ചപ്പോള്‍ മറ്റ് ജില്ലകളില്‍ ജോലി ചെയ്തിരുന്ന 45 വില്ലേജ് ഓഫീസര്‍മാര്‍ക്ക് സ്വന്തം ജില്ലയില്‍ ജോലി ചെയ്യാനും അവസരമൊരുങ്ങി. ഇവരില്‍ ഭൂരിഭാഗവും ഒരു വര്‍ഷം മുമ്പ് മറ്റ് ജില്ലകളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച് പോയവരാണ്. എറണാകുളത്ത് ജോലി ചെയ്തിരുന്ന മറ്റ് ജില്ലക്കാരായ നാല്പതോളം ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം ജില്ലയിലേക്കെത്താനും ഇതുവഴി സാധിച്ചു. ജില്ലയില്‍ നിയമിതരായ മിക്കവര്‍ക്കും സമീപ വില്ലേജ് ഓഫീസുകളിലോ അതത് താലൂക്ക് പരിധിയിലോ ആകും നിയമനം.

Content Highlights: 66 instead of 60; Additional village officers eventually relocated


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented