പിടികൂടിയ കഞ്ചാവ്
പാലക്കാട്: കൊഴിഞ്ഞാമ്പാറ വേലന്താവളം ചെക്ക്പോസ്റ്റിന് സമീപം കാറില്‍ കടത്തിയ 65 കിലോ കഞ്ചാവ് പിടികൂടി. എസ്.പി. ആര്.വിശ്വനാഥിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് ജില്ലാ നാര്കോട്ടിക്സെല്ലിന്റെയും, കൊഴിഞ്ഞാമ്പാറ പോലീസിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
കാറില്‍ 35 കവറുകളിലായിട്ടാണ് 65 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കല്ലടിക്കോട്, കരിമ്പ, പടിക്കപ്പറമ്പില്‍ എസ്.സനു(39) മണ്ണാര്‍ക്കാട്, കൈതച്ചിറ, വെട്ടിക്കല്ലറ വീട്ടില്‍ എച്ച്.മുഹമ്മദ് ഷഫീക്ക് (27) എന്നിവരെ പിടികൂടി. കഞ്ചാവ് ആന്ധ്രപ്രദേശില്‍ നിന്നും കല്ലടിക്കോട്, മണ്ണാര്‍ക്കാട് ഭാഗത്തേക്ക് ചില്ലറ വില്പ്പന്ക്കായി കൊണ്ടുവന്നതാണെന്ന് പ്രതികള്‍ പറഞ്ഞു. നിരവധി കേസുകളിലെ പ്രതിയാണ് സനു.

എസ്.പി ആര്. വിശ്വനാഥ്, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ഡി.വൈ.എസ്.പി സി ഡി ശ്രീനിവാസന്, കൊഴിഞ്ഞാമ്പാറ സി.ഐ.എസ് ശശിധരന്, എസ്.ഐ,എസ് ഐ പി.ജെ രാജേഷ്, നര്‍ക്കോട്ടിക്ക് സെല്‍ എസ്.ഐ എസ്.ജലീല്‍, എ.എസ്.ഐ ചന്ദ്രന്, എസ്.സി.പി.ഒ സി.രതീഷ്, ജോണ്‍സണ്‍ലോബോ, ടി.ആര്.സുനില്‍കുമാര്‍, റഹിം മുത്തു.ആര്.കിഷോര്‍, സി.എസ്.സാജിദ്, കൃഷ്ണദാസ്, കെ.അഹമ്മദ് കബീര്‍, യു. സൂരജ് ബാബു, ആര്.വിനീഷ്, ആര്.രാജീദ്, കെ.ദിലീപ്.എസ്. ഷമീര്‍, എസ്.സമീര്‍, എസ്.ഷനോസ്, എന്നിവരാണ് പിടികൂടിയത്.
Content Highlights: 65 kilo ganja seized in kozhinjampara
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..