58-കാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 16 വര്‍ഷം കഠിനതടവും പിഴയും


രഞ്ജിത്ത്

തിരുവനന്തപുരം: ഒറ്റയ്ക്കു താമസിക്കുന്ന അവിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി കാരോട്, അയിര, ചെങ്കവിള, വാറുവിളാകത്തുവീട്ടിൽ രഞ്ജിത്തി(27)ന് 16 വർഷം കഠിനതടവിനു ശിക്ഷിച്ചു. പ്രതി 40000 രൂപ പിഴയായും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ നാലുമാസം കൂടി ജയിൽ ശിക്ഷ അനുഭവിക്കണമെന്നും നെയ്യാറ്റിൻകര അതിവേഗ കോടതി ജഡ്ജി കവിതാ ഗംഗാധരൻ വിധിച്ചു.

2016-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒറ്റയ്ക്കു താമസിക്കുകയായിരുന്ന അൻപത്തിയെട്ടുകാരിയെ രാത്രി 11 മണിക്ക് വീട്ടിന്റെ പുറകുവശത്തെ വാതിൽ പൊളിച്ച് അകത്തുകയറി പീഡനത്തിനിരയാക്കി എന്നാണ് പ്രോസിക്യൂഷൻ കേസ്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ശിക്ഷിക്കപ്പെട്ട രഞ്ജിത്ത്. പൊഴിയൂർ പോലീസിന്റെ ഗുണ്ടാ ലിസ്റ്റിലും പ്രതിയുടെ പേരുണ്ട്. ഉറങ്ങിക്കിടന്ന സ്ത്രീയുടെ വായിൽ തുണി കുത്തിത്തിരുകിയശേഷമാണ് പീഡിപ്പിച്ചത്. ബലപ്രയോഗത്തിലൂടെ തുണി വായിൽ കുത്തിത്തിരുകുന്നതിനിടെ അതിജീവിതയുടെ പല്ലുകൾ ഇളകിപ്പോകുകയും വായിൽ മുറിവുണ്ടാകുകയും ചെയ്തു. പീഡനത്തെ തുടർന്ന് പ്രതി രക്ഷപ്പെട്ടു. സംഭവശേഷം അയൽവാസിയുടെ വീട്ടിലാണ് പീഡനത്തിനിരയായ സ്ത്രീ അഭയംപ്രാപിച്ചത്. പൊഴിയൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത സംഭവത്തിൽ പ്രതിയെ പിടികൂടുകയും ചെയ്തിരുന്നു. അയൽവാസിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇത് കോടതിയിൽ നിർണായകമായി.

പൊഴിയൂർ പോലീസ് എസ്.ഐ.യായിരുന്ന കെ.സുധീറാണ് കേസിൽ അന്വേഷണം നടത്തി കേസ് എടുത്തത്. പാറശ്ശാല ഇൻസ്പെക്ടറായിരുന്ന ഷാജിമോൻ ജോസഫാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതി രഞ്ജിത്തിന്റെ പേരിൽ പൊഴിയൂർ സ്റ്റേഷനിൽ വധശ്രമമുൾപ്പെടെയുള്ള കേസുകളുണ്ട്. പ്രതി പിഴയായി അടയ്ക്കേണ്ട 40000 രൂപ അതിജീവിതയ്ക്കു നൽകണം. കോടതിയിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അജിത് തങ്കയ്യ ഹാജരായി.

Content Highlights: 58 year old attacked case accused get 16 years imprisonment and fine


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented