തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ രജിസ്റ്റര്‍ ചെയ്തത് 550 യുവതികള്‍. വ്യാഴാഴ്ച വരെയുള്ള കണക്കുപ്രകാരം ആകെ മൂന്നര ലക്ഷം പേരാണ്  www.sabarimalaq.com എന്ന വെബ്‌സൈറ്റില്‍ ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തത്. 

കേരളത്തിനകത്തും പുറത്തുമുള്ള 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ കണക്കാണ് പുറത്തുവന്നത്. എന്നാല്‍ ഇവരേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 

മാറിയ സാഹചര്യത്തില്‍ ശബരിമല ദര്‍ശനം കുറ്റമറ്റതാക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം കൊണ്ടുവന്നത്. ഇതുവഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങളാണ് ഇത്. ഫോട്ടോയും വ്യക്തിഗത വിവരങ്ങളും അഡ്രസ് പ്രൂഫും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.