ഭീമന്‍ഈട്ടിത്തടി ലേലത്തിന്:500 വര്‍ഷം പ്രായം,230 സെ.മി വീതി, 7 മീറ്റര്‍ നീളം, പ്രതീക്ഷിതവില 10 ലക്ഷം


നിലമ്പൂർ അരുവാക്കോട് സെൻട്രൽ ഡിപ്പോയിൽ പൊതുലേലത്തിന് വെച്ച ഭീമൻ ഈട്ടിത്തടി

നിലമ്പൂര്‍: വനം വകുപ്പിന്റെ അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോയില്‍ ഭീമന്‍ ഈട്ടിത്തടി 29-ന് പൊതുലേലത്തില്‍ വിറ്റഴിക്കും. 500 വര്‍ഷം പ്രായമുള്ള ഈ ഭീമന്‍ തടിക്ക് 230 സെന്റിമീറ്റര്‍ വീതിയും ഏഴു മീറ്ററിലധികം നീളവുമുണ്ട്.

1.75 ഘനമീറ്ററുള്ള ഒറ്റത്തടിക്ക് നികുതി ഉള്‍പ്പെടെ പ്രതീക്ഷിക്കുന്നത് 10 ലക്ഷം രൂപയാണ്. അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോയുടെ 75 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് ഇത്രയും പഴക്കമുള്ള ഈട്ടിത്തടി ലേലത്തിന് വെയ്ക്കുന്നത്.

കയറ്റുമതി വിഭാഗത്തില്‍പ്പെട്ട തടിയാണിത്. കരുവാരക്കുണ്ട് മാമ്പുഴ പൊതുമരാമത്ത് റോഡില്‍നിന്നാണ് ഇതെത്തിച്ചത്. കരുളായി റെയ്ഞ്ചിലെ എഴുത്തുകല്‍ പ്ലാന്റേഷനില്‍നിന്ന് എത്തിച്ച ഈട്ടിത്തടികള്‍ ഉള്‍പ്പെടെ 170 ഘനമീറ്റര്‍ ഈട്ടിത്തടികള്‍ ഡിപ്പോയില്‍ ഉണ്ട്. രണ്ട് ഘട്ടങ്ങളിലായാണ് ലേലം. ഈട്ടിമുത്തശ്ശിയെ സ്വന്തമാക്കാനും ചരിത്രത്തിന്റെ ഭാഗമാക്കാനുമായി ഒട്ടേറെപ്പേരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇതിനകം എത്തിയത്.

29-ന് നടക്കുന്ന ഇ-ടെന്‍ഡറില്‍ വാശിയേറിയ ലേലമാണ് വനം വകുപ്പ് പ്രതീക്ഷിക്കുന്നത്. ലേലത്തില്‍ പങ്കെടുക്കാന്‍ 50,000 രൂപ മുന്‍കൂര്‍ അടയ്ക്കണം. നിലമ്പൂര്‍ തേക്കുകളുടെ ലേലത്തിലൂടെ ചരിത്രത്തില്‍ ഇടംനേടിയ വനംവകുപ്പിന്റെ അംഗീകൃത തടി ഡിപ്പോയായ അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോ മറ്റൊരു ചരിത്രത്തിന് ഈട്ടിമുത്തശ്ശിയിലൂടെ ഇടംതേടുമെന്ന് ഉറപ്പാണ്. 250 മുതല്‍ 500 വര്‍ഷം വരെ പ്രായമുള്ള 170 ഘനമീറ്റര്‍ ഈട്ടിത്തടികള്‍ ലേലത്തിന് ഒരുക്കിയിട്ടുണ്ട്.

Content Highlights: 500 year old rosewood for auction

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented