കോഴിക്കോട്: റെയില്‍വെ ട്രാക്കില്‍ നോട്ടുകെട്ടുകള്‍. കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷന് സമീപമുള്ള ട്രാക്കില്‍ അസാധുവാക്കിയ 500 രൂപയുടെ അഞ്ച് കെട്ട് നോട്ടുകളാണ് തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്.

റെയില്‍വെ ജീവനക്കാരന്‍ തീവണ്ടിപ്പാളം പരിശോധിക്കുന്നതിനിടെയാണ് ട്രാക്കില്‍ നോട്ട്‌കെട്ട് കണ്ടെത്തിയത്. തുടര്‍ന്ന് അദ്ദേഹം റെയില്‍വേ അധികൃതരെ വിവരം അറിയിക്കുകയും റെയില്‍വെ കീമാനും ആര്‍.പി.എഫ് അധികൃതരും ചേര്‍ന്ന് നോട്ടുകെട്ട് പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

ഇവ ഏകദേശം രണ്ടരലക്ഷം രൂപ വരുമെന്നാണ് പോലീസ് പറയുന്നത്. കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലാണ് ഇപ്പോള്‍ അവ സൂക്ഷിച്ചിരിക്കുന്നത്. നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുകയും കള്ളനോട്ടാണോ എന്ന് പരിശോധിക്കുകയുമാണ് ഇപ്പോള്‍.