ആറ്റിങ്ങലിലെ കഞ്ചാവ് വേട്ട അന്വേഷിക്കുന്ന എക്‌സൈസ് സംഘം | ഫൊട്ടൊ: മാതൃഭൂമി
ആറ്റിങ്ങല്‍: നാഷണല്‍ പെര്‍മിറ്റ് കണ്ടെയ്‌നര്‍ ലോറിയുടെ രഹസ്യ അറയില്‍ കടത്തിക്കൊണ്ട് വന്ന 500 കിലോ കഞ്ചാവ് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌മെന്റ്റ് സ്‌ക്വാഡ് (SEES) തിരുവനന്തപുരത്ത് പിടികൂടി. സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട ആണ് ഇത്. തിരുവനന്തപുരം ദേശീയപാതയില്‍ കോരാണി ജംഗ്ഷന് സമീപംവെച്ചാണ് കഞ്ചാവ് പിടികൂടിയത്.
വാഹനത്തില്‍ ഉണ്ടായിരുന്ന പഞ്ചാബ് സ്വദേശി കുല്‍വന്ത് സിങ് ഝാര്‍ഖണ്ഡ് സ്വദേശി കൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തു.
ഇവര്‍ക്ക് കഞ്ചാവ് കൊടുത്തയച്ചവരെപ്പറ്റിയും കൈപ്പറ്റുന്നവരെ കുറിച്ചും വ്യക്തമായ സൂചനകള്‍ ലഭ്യമായിട്ടുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു
Content Highlights: 500 KG ganja seized in Thiruvananthapuram, 2 arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..