പൂർവവിദ്യാര്‍ഥി സംഗമത്തിൽ വീണ്ടും കണ്ടുമുട്ടി; 50 കഴിഞ്ഞ കമിതാക്കള്‍ കുടുംബം ഉപേക്ഷിച്ച് നാടുവിട്ടു


1 min read
Read later
Print
Share

Image for Representation. Getty Images

ഇടുക്കി: 35 വര്‍ഷത്തിനുശേഷം പൂര്‍വവിദ്യാര്‍ഥിസംഗമത്തില്‍ കണ്ടുമുട്ടിയ, അന്‍പതുകഴിഞ്ഞ കമിതാക്കള്‍ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി. മൂവാറ്റുപുഴയില്‍ നടന്ന 1987-ലെ പത്താംക്ലാസുകാരുടെ സംഗമത്തിലാണ് കരിമണ്ണൂര്‍ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും വീണ്ടും കണ്ടുമുട്ടിയത്. മൂന്നാഴ്ചത്തെ കൂടിയാലോചനയ്ക്കുശേഷം ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ ഇയാള്‍ക്കൊപ്പം പോയി. മൂവാറ്റുപുഴ സ്വദേശക്കും ഭാര്യയും കുട്ടികളുമുണ്ടായിരുന്നു.

വീട്ടമ്മയെ കാണാനില്ലെന്ന് ഭര്‍ത്താവ് കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്നുകാട്ടി കാമുകന്റെ ഭാര്യ മൂവാറ്റുപുഴ പോലീസിലും പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും തിരുവനന്തപുരം, പാലക്കാട്, വേളാങ്കണ്ണി എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചു.

മൂവാറ്റുപുഴ പോലീസ് ഇവരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. ഇവര്‍ ശനിയാഴ്ച പോലീസ് സ്റ്റേഷനില്‍ എത്തി. രണ്ടുപേരെയും കാണാതായതുസംബന്ധിച്ച് അതത് പോലീസ് സ്റ്റേഷനുകളില്‍ കേസ് എടുത്തിട്ടുണ്ട്.

Content Highlights: 50-year-old eloped with classmate who met at a get together

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Vidya

2 min

വ്യാജരേഖ മാത്രമല്ല; വിദ്യ പിഎച്ച്ഡി പ്രവേശനം നേടിയത് സംവരണം അട്ടിമറിച്ചെന്ന് SC\ST സെല്‍ റിപ്പോര്‍ട്

Jun 7, 2023


PK Sreemathi

1 min

'എന്നാലും എന്റെ വിദ്യേ'; വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരണവുമായി ശ്രീമതി ടീച്ചര്‍

Jun 7, 2023


Bichu X Malayil, K Vidya

1 min

'വിദ്യ നിരപരാധിത്വം തെളിയിക്കട്ടെ'; ഗവേഷണ ഗൈഡ് സ്ഥാനത്തുനിന്ന് പിന്മാറി ഡോ. ബിച്ചു മലയില്‍

Jun 7, 2023

Most Commented