തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ എല്ലാ വിഭാഗത്തിലുംപെട്ട 50% ജീവനക്കാര്‍ ഹാജരാകേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാക്കി 50% ജീവനക്കാര്‍ വീടുകളിലിരുന്ന് ഔദ്യോഗിക കൃത്യങ്ങള്‍ നിര്‍വഹിക്കണമെന്നും ആവശ്യമെങ്കില്‍ മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം ഓഫീസുകളില്‍ എത്തുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊതുജനങ്ങള്‍ക്കുള്ള സേവനം നല്‍കാന്‍ ആവശ്യമായ ജീവനക്കാരെ സര്‍ക്കാര്‍ ഓഫീസുകളില്‍ വിന്യസിക്കേണ്ടതാണ്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ശനിയാഴ്ച ദിവസം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിദിവസമായിരിക്കും.
തൊട്ടടുത്തുള്ള ജില്ലകളിലേക്ക് ജീവനക്കാര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് യാത്ര ചെയ്യാം. മറ്റു ജില്ലകളില്‍ നിന്നും സ്ഥിരമായി ഓഫീസിലേക്ക് യാത്ര ചെയ്യുന്നവരുണ്ടെങ്കില്‍ മേലധികാരിയുടെ സാക്ഷ്യപത്രം കൈയ്യില്‍ കരുതണം.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഓഫീസുകളില്‍ ഹാജരാകാന്‍ സാധിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടു ദിവസത്തിനകം ജോലി ചെയ്യുന്ന ജില്ലകളിലേക്ക് മടങ്ങണം. ഇപ്രകാരം യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ അതാത് ജില്ലാ കളക്ടറുടെ മുമ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം.
ജില്ലാ കളക്ടര്‍ കോവിഡ് 19 നിര്‍വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ ജില്ലാ കളക്ട്രേറ്റിലോ അവരുടെ സേവനം ഉപയോഗിക്കേണ്ടതാണ്.
പരീക്ഷാ നടത്തിപ്പിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനായി സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാവുന്നതാണ്. ഇതിന് ശനിയാഴ്ച ഒഴിവ് ബാധകമല്ല. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള നിബന്ധനകള്‍ക്ക് അനുസൃതമായിട്ടായിരിക്കും പ്രവര്‍ത്തിക്കേണ്ടത്.
ഉദ്പാദന പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അധിക സാമ്പത്തിക ബാധ്യത ഇല്ലാതെ ആവശ്യമായ ക്രമീകരണങ്ങള്‍ നടപ്പാക്കാവുന്നതാണ്.
വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്
- പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ നടത്താന്‍ ധാരണ; സക്കാത്ത് വീടുകളില്‍ എത്തിക്കും
- എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ
- ഷോപ്പിങ് കോംപ്ലെക്സുകളില്‍ പകുതി കടകള്‍ തുറക്കാം; ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടും ഷേവിങ്ങും ആവാം
- തീവണ്ടി ഏര്‍പ്പെടുത്താനുള്ള നടപടി അന്തിമഘട്ടത്തില്‍, പ്രവാസികളുമായി 38 വിമാനങ്ങള്‍ കേരളത്തിലേക്ക്
- ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിക്കും; അന്തര്‍ജില്ലാ യാത്രക്ക് പകല്‍ പാസ് വേണ്ട
- സര്‍ക്കാര്‍ ഓഫീസുകളില്‍ 50% ജീവനക്കാര്‍ ഹാജരാകണം; ശനിയാഴ്ച അവധി- മുഖ്യമന്ത്രി
- മാസ്‌ക് ധരിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പോലീസിന്റെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്
- ബസ് ടിക്കറ്റ് നിരക്ക് പകുതി കൂട്ടി; വര്‍ധന കോവിഡ് കാലത്തേക്ക് മാത്രം
- കോവിഡ് പ്രതിരോധവുമായി ബന്ധമില്ലാത്ത പാക്കേജ്; കേന്ദ്രത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി
- സംസ്ഥാനത്ത് 29 പേര്‍ക്കു കൂടി കോവിഡ്-19; കൊല്ലത്ത് 6 പേര്‍ക്ക്
content highlight: 50% of government employees must come back to work in offices demands kerala cm pinarayi vijayan