പ്രതീകാത്മകചിത്രം| Photo: Mathrubhumi
കൊച്ചി: മൂവാറ്റുപുഴയില്‍ നഗരസഭ ആരോഗ്യ വിഭാഗം ഭക്ഷണവിതരണ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒരു ഹോട്ടലില്‍ നിന്നുമാത്രം പിടികൂടിയത് 50 കിലോയോളം പഴകിയ ചിക്കന്‍. ഗ്രാന്‍ഡ് സെന്റര്‍ മാളില്‍ പ്രവര്‍ത്തിക്കുന്ന ചിക്കിങ്ങില്‍ നിന്നാണ് പഴകിയ ചിക്കന്‍ പിടിച്ചെടുത്തത്.
ചിക്കിങ്ങില്‍ ചിക്കന്‍ പാകം ചെയ്യുന്ന ഗ്രില്‍ വൃത്തിഹീനമായിരുന്നെന്നും ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരുന്നില്ല എന്നും
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഷറഫ് പറഞ്ഞു.
Also Read
തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ ലതാ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ബണ്‍സ് ആന്‍ഡ് ബീന്‍സ് ഹോട്ടലില്‍നിന്നും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയിട്ടുണ്ട്. ബണ്‍സ് ആന്‍ഡ് ബീന്‍സില്‍നിന്നും പഴകിയ ബീഫ്, ചിക്കന്‍, ഫിഷ്, ഫ്രൂട്ട്സ്, ഫ്രഷ് ക്രീം, കുബ്ബൂസ്, മയോണൈസ് തുടങ്ങിയ സാധനങ്ങള്‍ പിടിച്ചെടുത്തു.
ജനങ്ങളുടെ ആരോഗ്യം മുന്‍നിര്‍ത്തി പരിശോധനകള്‍ ശക്തമായി തുടരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സഹദേവന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അഷ്റഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിത്യ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്.
Content Highlights: 50 kg stale chicken seized from hotel in muvattupuzha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..