അഫിനും അൽഫിയയും, ആഘോഷും ആയൂഷും, ഗോപികയും മാളവികയും, ആദർശും ആകാശും, പ്രണവും പവിത്രയും
തൊടുപുഴ: കുമാരമംഗലം എം.കെ.എൻ.എം.എച്ച്.എസ്.എസിലെ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് അൽപ്പം കൗതുകം കൂടുതലായിരുന്നു. പരീക്ഷ എഴുതാനെത്തിയ അഞ്ച് ജോഡി ഇരട്ടകളാണ് ആ കൗതുകത്തിന് കാരണം.
ആഘോഷ് ഷിജു-ആയുഷ് ഷിജു, എസ്.ആദർശ്- എസ്.ആകാശ്, പ്രണവ് അഭിലാഷ്-പവിത്ര അഭിലാഷ്, അഫിൻ നജീബ്-അൽഫിയ നജീബ്, ഗോപിക സുരേഷ്-മാളവികാ സുരേഷ് എന്നിവരായിരുന്നു ആ ഇരട്ടകൾ. എല്ലാവരും നല്ല രീതിയിൽ പരീക്ഷയും എഴുതി. അതിനാൽ എല്ലാവർക്കും സന്തോഷം. വെങ്ങല്ലൂർ ഷാപ്പുംപടി മഠത്തുംപടിയിൽ ഷിജുവിന്റെയും സിനിയുടേയും മക്കളാണ് ആഘോഷും ആയുഷും. മങ്ങാട്ടുകവല കിറ്റക്കാട്ട് അഭിലാഷിന്റേയും രാഖിയുടേയും മക്കളാണ് പ്രണവും പവിത്രയും.
പ്ലാവിൻചുവട് കാവുകാട്ട് കെ.എസ്. സന്തോഷും മഞ്ജുവുമാണ് ആദർശിന്റേയും ആകാശിന്റെയും അച്ഛനും അമ്മയും. വെങ്ങല്ലൂർ കാവനാപറമ്പിൽ കെ.ഇ. നജീബ്, ബുഷറ ദമ്പതിമാരുടെ മക്കളാണ് അഫിനും അൽഫിയയും. ഗോപികയും മാളവികയും വെങ്ങല്ലൂർ നരിക്കോട്ടിൽ സുരേഷ് വിജയന്റെയും സ്വപ്‌നയുടേയും മക്കളാണ്.
Content Highlights: 5 Pair twins writing SSLC Exam
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..