കൊച്ചി; നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അഞ്ച് കിലോ കഞ്ചാവ് പിടികൂടി. കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ ഷാര്‍ജയിലേക്ക് പോകാനായി എത്തിയ യാത്രക്കാരന്റെ ഹാൻഡ് ബാഗില്‍ നിന്നാണ്  കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്താന്‍ ശ്രമിച്ച ചാവക്കാട് സ്വദേശി  ഷഹീല്‍ മുഹമ്മദിനെ ഉടന്‍ കസ്റ്റഡിയിലെടുത്തു

ഹാൻഡ് ബാഗിനുള്ളില്‍ ചെറിയ പായ്ക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.  ഷഹീലിനെ കേന്ദ്ര സര്‍ക്കോട്ടിക്ക് ബ്യൂറോയ്ക്ക് കൈമാറി. നാര്‍ക്കോട്ടിക് ബ്യൂറോ ഇയാളെ കസ്റ്റഡയിലെടുത്ത് വിശദമായി ചോദ്യം ചെയ്യും. കാക്കനാട് ഓഫീസില്‍  വെച്ച് ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ഇയാള്‍ക്ക് എവിടെ നിന്ന് കഞ്ചാവ് ലഭിച്ചു എന്നത് അടക്കമുള്ള വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്.

Content Highlight: 5 kg of Ganja seized from Nedumbassery airport