കാസര്‍കോട് കോവിഡ്‌വാര്‍ഡില്‍ നിന്ന് പിടികൂടിയ പൂച്ചകള്‍ ചത്തു; ആന്തരികാവയവങ്ങള്‍ പരിശോധനക്കയച്ചു


യുഎസ് മൃഗശാലയിലെ ഒരു കടുവയ്ക്ക് കൊറോണവൈറസ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് പൂച്ചകള്‍ ചത്തതിന്റെ വാര്‍ത്ത പുറത്ത് വന്നത്. ഇത് മൃഗസംരക്ഷണവകുപ്പധികൃതരുള്‍പ്പെടെയുള്ളവരില്‍ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്

തിരുവനന്തപുരം: കൊറോണവൈറസ് ബാധിതരെ ചികിത്സിക്കാന്‍ സജ്ജീകരിച്ച വാര്‍ഡില്‍ നിന്ന് പിടികൂടിയ പൂച്ചകള്‍ ചത്തതിനെ തുടര്‍ന്ന് അവയുടെ ആന്തരികാവയവങ്ങള്‍ വിശദപരിശോധനയ്ക്ക് അയച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്ന് പിടികൂടിയ അഞ്ച് പൂച്ചകളുടെ ആന്തരികാവയവങ്ങളാണ് തിരുവനന്തപുരത്തെ ഇന്‍സ്റ്റിട്യൂട്ട് ഓഫ് അനിമല്‍ ഡിസീസസ് സെന്ററില്‍ വിശദപരിശോധനയ്ക്ക് അയച്ചത്.

ചത്ത പൂച്ചകളെ പ്രാഥമികമായി പരിശോധിച്ചതില്‍ കോവിഡ് ലക്ഷണളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പിടികൂടിയ ശേഷം കൂട്ടിലടച്ചിരിക്കുകയായിരുന്നു. പിന്നീടാണ് ചത്ത നിലയില്‍ കണ്ടത്‌. കൂടിനുള്ളിലെ പരിമിതമായ വായുസഞ്ചാരവും ചിലപ്പോള്‍ മരണകാരണമാവാമെന്നും അവര്‍ പറഞ്ഞു.രണ്ട് ആണ്‍പൂച്ചകള്‍, ഒരു പെണ്‍പൂച്ച, രണ്ട് പൂച്ചക്കുഞ്ഞുങ്ങള്‍ എന്നിവയാണ് ചത്തത്. മാര്‍ച്ച് 28 നാണ് ഇവയെ പിടികൂടിയത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം പെണ്‍പൂച്ച ചത്തു. വൈകാതെ ബാക്കി പൂച്ചകളും ചത്തു. പൂച്ചകള്‍ക്ക് ഭക്ഷണവും പാലും നല്‍കിയിരുന്നതായി അധികൃതര്‍ അറിയിച്ചു. കോവിഡ് വാര്‍ഡില്‍ നിന്ന് പിടികൂടിയ ശേഷം ചത്തതിനാല്‍ വൈറസ്ബാധ സംശയിച്ചതിനാലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി.

അസ്വാഭാവികമായി യാതൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും വിശദപരിശോധയ്ക്കായി പൂച്ചകളുടെ ആന്തരികാവയവങ്ങള്‍ തിരുവനന്തപുരത്തേക്കയക്കുമെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോ.ടിറ്റോ ജോസഫ്, ഡോ സേതു ലക്ഷ്മി എന്നിവര്‍ പറഞ്ഞു.

ആവശ്യമെങ്കില്‍ ആന്തരികാവയവങ്ങള്‍ ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലാബിലേക്ക് അയക്കുമെന്ന് അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോജക്ടിന്റെ കാസര്‍കോട് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജോസഫ് പറഞ്ഞു.

യുഎസ് മൃഗശാലയിലെ ഒരു കടുവയ്ക്ക് കൊറോണവൈറസ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് പൂച്ചകള്‍ ചത്തതിന്റെ വാര്‍ത്ത പുറത്ത് വന്നത്. ഇത് മൃഗസംരക്ഷണവകുപ്പ് അധികൃതരുള്‍പ്പെടെയുള്ളവരില്‍ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്.

Content Highlights: 5 cats caught from COVID-19 ward in Kerala die Organs to be examined


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented