ഞായറാഴ്ച പുലർച്ചെ ബൈപ്പാസിൽ അപകടത്തിൽപ്പെട്ട വാഹനങ്ങൾ
തിരുവല്ല: ബൈപ്പാസിൽ ഒരുവർഷത്തിനിടെ ഉണ്ടായ അപകടങ്ങളിൽ ജീവൻ പൊലിഞ്ഞത് അഞ്ചുപേർക്ക്. ഞായറാഴ്ച പുലർച്ചെ ടാങ്കർ ലോറിക്കുപിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചിരുന്നു.
കുന്നന്താനം സ്വദേശി അരുൺ, കോട്ടയം സ്വദേശി ശ്യാംരാജ് എന്നിവരാണ് മരിച്ചത്. റെയിൽവേ സ്റ്റേഷൻ റോഡിൽനിന്ന് ബൈക്കിൽ വരുകയായിരുന്നു ഇവർ. ബൈപ്പാസിലെ ചിലങ്ക ജങ്ഷനിൽവെച്ചാണ് ടാങ്കർ ലോറിക്ക് പിന്നിലിടിച്ചത്.
ബൈപ്പാസ്, യാത്രയ്ക്കായി പൂർണമായി തുറന്നുനൽകിയത് 2021-ലാണ്. അതിനുശേഷമുള്ള ഒരുവർഷത്തിനിടെ കൂടുതൽ അപകടങ്ങൾ നടന്നതും ചിലങ്ക ജങ്ഷന് സമീപമുളള ബൈപ്പാസ് ഭാഗങ്ങളിലാണ്.
സ്കൂട്ടറിൽ ഭർത്താവിനൊപ്പം സഞ്ചരിച്ചിരുന്ന വയോധിക ലോറിക്കടിയിൽപ്പെട്ട് മരിച്ചത് ചിലങ്ക ജങ്ഷൻ കഴിഞ്ഞുവരുന്ന ഫ്ളൈഓവറിൽവെച്ചായിരുന്നു. മന്ത്രി ചിഞ്ചുറാണിയുടെ വാഹനം സ്വകാര്യബസിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം തെറ്റി സിഗ്നൽ തകർത്തത് ചിലങ്കയ്ക്ക് തൊട്ടടുത്തുളള മല്ലപ്പള്ളി റോഡ് ക്രോസിലാണ്.
ചിലങ്ക ജങ്ഷനിൽവെച്ചുണ്ടായ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ച സംഭവവും മാസങ്ങൾക്ക് മുൻപ് ഉണ്ടായി.
ബൈപ്പാസിലെ മുല്ലേലിപ്പാലത്തിൽ ചരക്കുലോറിയുടെ പിന്നിൽ ഇടിച്ച് നിയന്ത്രണം തെറ്റിയ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ച സംഭവം നവംബറിൽ ഉണ്ടായി. ബൈപ്പാസിലെ കവലകളിൽ എറ്റവും സൗകര്യക്കുറവുള്ള രണ്ടിടങ്ങൾ റെയിൽവേ സ്റ്റേഷൻ റോഡ് കടന്നുപോകുന്ന ചിലങ്ക ജങ്ഷനും മല്ലപ്പള്ളി റോഡ് കടന്നുപോകുന്ന കവലയുമാണ്.
Content Highlights: 5 accidents at thiruvalla bypass within an year
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..