പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
തൃശ്ശൂര്‍: സംസ്ഥാന പോലീസ് സേനയിലേക്ക് പുതുതായെത്തുന്ന 446 പെണ്‍പോലീസുകാരുടെ യോഗ്യത കേട്ട് ഞെട്ടരുത്. ഭൂരിഭാഗവും ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവര്‍. ഇവരുടെ പാസിങ് ഔട്ട് പരേഡ് ഞായറാഴ്ച രാവിലെ എട്ടിന് രാമവര്‍മപുരത്തെ കേരള പോലീസ് അക്കാദമിയില്‍ നടക്കും. ഒരുവര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയാണ് സേനയുടെ ഭാഗമാകുന്നത്.
.jpg?$p=a3c1fa2&w=610&q=0.8)
പരേഡ്, ശാരീരികക്ഷമതാ പരിശീലനം, ആംസ് ഡ്രില്‍, ആയുധപരിശീലനം, ഫയറിങ് പ്രാക്ടീസ്, യോഗ, കരാട്ടെ, ലാത്തിപ്രയോഗം, സെല്‍ഫ് ഡിഫന്‍സ്, ഫീല്‍ഡ് എന്‍ജിനീയറിങ്, കമാന്‍ഡോ ട്രെയിനീങ്, ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍, വി.വി.ഐ.പി. സെക്യൂരിറ്റി, ജംഗിള്‍ ട്രെയിനിങ്, ഫയര്‍ ഫൈറ്റിങ്, ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിങ്, ഭീകരവിരുദ്ധപരിശീലനം, ദേശീയ ദുരന്തനിവാരണസേനയുടെ നേതൃത്വത്തിലുള്ള പരിശീലനം എന്നിവ ലഭിച്ചു.
Content Highlights: 446 cops complete training
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..