പ്രതീകാത്മക ചിത്രം | Photo: PTI
തിരുവനന്തപുരം: സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം എട്ട്, തൃശൂര്‍ നാല്, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ രണ്ട് വീതം, ആലപ്പുഴ, ഇടുക്കി ഒന്ന് വീതം പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഇതില്‍ 10 പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും 27 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. ഏഴ് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. കൊല്ലം നാല്, കോട്ടയം രണ്ട്, തിരുവനന്തപുരം ഒന്ന് എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.
എറണാകുളത്ത് നാല് പേര് യുഎഇയില്‍ നിന്നും മൂന്ന് പേര് യുകെയില്‍ നിന്നും രണ്ട് പേര് ഖത്തറില്‍ നിന്നും ഒരാള്‍ വീതം സൗത്ത് ആഫ്രിക്ക, ഇസ്രേയല്‍, മാള്‍ട്ട എന്നിവിടങ്ങളില്‍ നിന്നും വന്നതാണ്. കൊല്ലത്ത് അഞ്ച് പേര് യുഎഇയില്‍ നിന്നും ഒരാള്‍ ഈസ്റ്റ് ആഫ്രിക്കയില്‍ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് ആറ് പേര് യുഎഇയില്‍ നിന്നും ഒരാള്‍ ഖത്തറില്‍ നിന്നും വന്നതാണ്.
തൃശൂരില്‍ മൂന്ന് പേര് യുഎഇയില്‍ നിന്നും ഒരാള്‍ യുകെയില്‍ നിന്നും വന്നതാണ്. പാലക്കാട് നൈജീരിയ, യുഎഇ എന്നിവിടങ്ങളില്‍ നിന്നും മലപ്പുറത്ത് യുകെ, സ്പെയിന് എന്നിവിടങ്ങളില്‍ നിന്നും കണ്ണൂരില്‍ സ്വീഡന്, യുഎഇ എന്നിവിടങ്ങളില്‍ നിന്നും ആലപ്പുഴയില്‍ ഇറ്റലിയില്‍ നിന്നും ഇടുക്കിയില്‍ സ്വീഡനില്‍ നിന്നും വന്നവര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്ത് ആകെ 107 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇവരില്‍ ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും ആകെ 41 പേരും ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും 52 പേരും എത്തിയിട്ടുണ്ട്. 14 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. യുഎഇയില്‍ നിന്നും വന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 29 പേരാണ് യുഎഇയില്‍ നിന്നുമെത്തിയത്. 23 പേര്‍ക്കും ഒമിക്രോണ്‍ ബാധിച്ചു.
എറണാകുളം 37, തിരുവനന്തപുരം 26, കൊല്ലം 11, തൃശൂര്‍ ഒന്‍പത്, പത്തനംതിട്ട, ആലപ്പുഴ അഞ്ച് വീതം, കണ്ണൂര്‍ നാല്, കോട്ടയം, മലപ്പുറം മൂന്ന് വീതം, പാലക്കാട് രണ്ട്, കോഴിക്കോട്, ഇടുക്കി ഒന്ന് വീതം എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള ഒകെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ കണക്ക്.
Content Highlights: Omicron Cases in Kerala; 44 new cases were reported and total number climbs to 107
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..