കുഴല്‍ക്കിണര്‍ കുഴിക്കുന്നതിനിടെ ഇരുമ്പുപൈപ്പ് വൈദ്യുതലൈനില്‍ തട്ടി ഷോക്കേറ്റ് ഒരാള്‍ മരിച്ചു


ഷാജി

പട്ടാമ്പി: നഗരസഭയിലെ കിഴായൂര്‍ നമ്പ്രത്ത് യന്ത്രസഹായമില്ലാതെ കുഴല്‍ക്കിണര്‍ കുഴിക്കുന്നതിനിടെ ഇരുമ്പുപൈപ്പ് വൈദ്യുതലൈനില്‍ തട്ടി ഷോക്കേറ്റ് ഒരാള്‍ മരിച്ചു. പട്ടാമ്പി ഞാങ്ങാട്ടിരി കടവ് പൂക്കാട്ടുവളപ്പില്‍ ആലിക്കുട്ടിയുടെ മകന്‍ ഷാജിയാണ് (41) മരിച്ചത്. ഇതരസംസ്ഥാനക്കാരായ മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം തൃശ്ശൂരിലെ മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ധചികിത്സയ്ക്കായി കൊണ്ടുപോയി.

ബുധനാഴ്ച നമ്പ്രത്ത് ക്വാര്‍ട്ടേഴ്സിനോട് ചേര്‍ന്നുള്ള പ്രദേശത്ത് വൈകീട്ട് ആറരയോടെയായിരുന്നു അപകടം. മണല്‍പ്രദേശങ്ങളില്‍ യന്ത്രത്തിന്റെ സഹായമില്ലാതെ അധികം ആഴത്തിലല്ലാതെ ഇരുമ്പുപൈപ്പ് തുളച്ചിറക്കി കുഴല്‍ക്കിണര്‍ കുഴിക്കാറുണ്ട്. ഇത്തരത്തില്‍ കിണര്‍ കുഴിക്കുന്നതിനിടെയാണ് അപകടം. ഇരുമ്പുപൈപ്പ് കുഴിയില്‍നിന്ന് പുറത്തേക്ക് വലിച്ചൂരുന്നതിനിടെ തൊട്ടടുത്തുണ്ടായിരുന്ന ത്രീഫേസ് വൈദ്യുതലൈനില്‍ തട്ടുകയും ഷോക്കേല്‍ക്കുകയുമായിരുന്നു. ഉടന്‍ വൈദ്യുതിബന്ധം വിച്ഛേദിച്ച് ഷാജിയെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്ലമ്പിങ് തൊഴിലാളിയാണ് മരിച്ച ഷാജി. മാതാവ്: കദീജ. ഭാര്യ: നുസൈബ. മക്കള്‍: ഷഫ്ന ഷെറീന്‍, ഷഫ്നത്ത്.



Content Highlights: 41 year old electrocuted to death during bore well work


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented