ഇന്നലെ 20, ഇന്ന് 39; എറണാകുളത്തിന്റെ ഹോട്ട്സ്പോട്ടായി ചെല്ലാനം


സ്വന്തം ലേഖകൻ

അ‌ടിയന്തര സാഹചര്യം കണക്കിലെടുത്ത് ഇവിടത്തെ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്.

-

കൊച്ചി: കൊച്ചിയുടെ തീരദേശ പഞ്ചായത്തായ ചെല്ലാനത്ത് കോവിഡ് സമ്പർക്കവ്യാപനം രൂക്ഷമാകുന്നു. കണ്ടെയ്മെന്റ് സോണായ ചെല്ലാനം ക്ലസ്റ്ററിൽ ഇന്നലെ 20 പേർക്കാണ്​ രോഗം സ്ഥിരീകരിച്ചതെങ്കിൽ ഇന്നത് ഇരട്ടിയോളം വർധിച്ച് 39ലേക്ക് എത്തി. ​അ‌ടിയന്തര സാഹചര്യം കണക്കിലെടുത്ത് ഇവിടത്തെ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. 50 ബെഡുകളുള്ള ഫസ്റ്റ് ​ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ജില്ലാ ഇൻഫർമേഷൻ ഓഫീസർ പറഞ്ഞു.

ജില്ലയിലെ സമ്പർക്കവ്യാപനം കൂടുതലുള്ള ആലുവ ക്ലസ്റ്ററിൽ നിന്ന് ഇന്ന് 12 കേസുകളാണ് പോസിറ്റീവായിരിക്കുന്നത്. കീഴ്മാട് ക്ലസ്റ്ററിൽ നിന്ന് ഒരു കീഴ്മാട് സ്വദേശിക്കും രണ്ട് കവളങ്ങാട് സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു. എറണാകുളത്ത് ബുധനാഴ്ച 72 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ ഏഴുപേർ മാത്രമാണ് പുറത്തുനിന്ന് വന്നവർ. ഇതിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ഉൾപ്പെടും. നിലവിൽ 474 കോവിഡ് രോഗികളാണ് ജില്ലയിലുള്ളത്.

ജില്ലയിൽ ഇന്ന് 69 പേരെ ആശുപത്രികളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതിൽ 54 പേരും കളമശ്ശേരി മെഡിക്കൽ കോളേജിലാണ്. ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 29 പേരെ ഡിസ്ചാർജ് ചെയ്തു. വിവിധ ആശുപത്രികളിലായി ആകെ 470 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. 1267 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കിയപ്പോൾ 570 പേരെ ഒഴിവാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022

More from this section




Most Commented